ഭാര്യ നിര്‍ബന്ധിച്ച്‌ ബീഫ് കഴിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

സൂറത്ത് : ഭാര്യ നിര്‍ബന്ധിച്ച്‌ ബീഫ് കഴിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. രോഹിത് പ്രതാപ് സിങ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ജൂണിലാണ് ആത്മഹത്യ ചെയ്തതെങ്കിലും, ആത്മഹത്യയുടെ കാരണം ബീഫ് കഴിപ്പിച്ചതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഭാര്യയും ബന്ധുവും ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ ബീഫ് കഴിപ്പിച്ചതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് രോഹിതിന്റെ അമ്മ ആരോപിക്കുന്നത്. മരിക്കുന്നതിന് മുമ്ബ് രോഹിത് ഫേസ്ബുക്കില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. യുവാവിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യ സോനം, അവരുടെ സഹോദരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പാണ് ഹിന്ദുവായ രോഹിത് പ്രതാപ് സിങും മുസ്ലീമായ സോനവും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍വെച്ച്‌ വിവാഹിതരാകുകയായിരുന്നു. ഒരുവര്‍ഷത്തോളം സന്തോഷം നിറഞ്ഞ ദാമ്പത്യമായിരുന്നു ഇരുവരുടേതും. എന്നാല്‍ ജൂണ്‍ മാസത്തില്‍ സോനത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഭാര്യയും ഭാര്യസഹോദരനും ചേര്‍ന്ന് രോഹിത്തിനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച്‌ ബീഫ് കഴിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഈ സംഭവത്തിനുശേഷം കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു രോഹിത്. ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അതിനുശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ യുവാവിന്റെ ആത്മഹത്യയെക്കുറിച്ച്‌ ആദ്യം ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അടുത്തിടെ, ബന്ധുക്കളും സുഹൃത്തുക്കളും ഫേസ്ബുക്കിലെ പോസ്റ്റുകള്‍ ശ്രദ്ധിച്ചപ്പോഴാണ് ആത്മഹത്യാകാരണം വ്യക്തമായത്. ഇതോടെ രോഹിത്തിന്റെ അമ്മയും ബന്ധുക്കളും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ഈ വര്‍ഷം ജൂണില്‍ ഭാര്യ സോനത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് രോഹിത്തിന് ബീഫ് കഴിക്കേണ്ടിവന്നത്. സോനവും സഹോദരന്‍ അക്തര്‍ അലിയും ചേര്‍ന്ന് രോഹിതിനെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഭാര്യയുടെ ഭീഷണിയും സമ്മര്‍ദവും ഭയന്ന് രോഹിത് സിങ് അനിഷ്ടത്തോടെ ബീഫ് കഴിച്ചു. ഇതിന് ശേഷം കടുത്ത വിഷാദാവസ്ഥയിലായിരുന്നു രോഹിത് എന്ന് കുടുംബം ആരോപിക്കുന്നു.

അതിനിടെ ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് രോഹിത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ ഇയാള്‍ പോസ്റ്റ് ചെയ്ത വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെയാണ് സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ‘എന്റെ ഭാര്യയും അവളുടെ സഹോദരനും കാരണം ഞാന്‍ ആത്മഹത്യ ചെയ്യും. അവര്‍ ബീഫ് കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ലോകത്ത് ജീവിക്കാന്‍ ഞാന്‍ അര്‍ഹനല്ല. അതുകൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യുന്നു. എനിക്ക് നീതി തരൂ’- എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ രോഹിത്ത് എഴുതി.

രോഹിത് സിംഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെക്കുറിച്ച്‌ സുഹൃത്തുക്കള്‍ കണ്ട് അമ്മ വീണാദേവിയോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് മകന്റെ മരണത്തിന് ഉത്തരവാദി സോനമാണെന്ന് കാണിച്ച്‌ രോഹിതിന്റെ അമ്മ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരണക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ച പോലീസ് ഉടന്‍ തന്നെ സോനത്തെയും സഹോദരനെയും ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.

ശ്രദ്ധിക്കുക:

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...