നാട്ടുകാരുടെ പ്രതിഷേധം ; ചപ്പാത്ത് പാലത്തിന്റെ കൈവരി നിര്‍മ്മാണം നിര്‍ത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : പാലൂര്‍ക്കാവ് ചപ്പാത്ത് പാലത്തിന്റെ കൈവരി നിര്‍മ്മാണം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയാണ് കൈവരി നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്. പൊക്കം കുറഞ്ഞ പാലത്തില്‍ ഒരു മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളം കയറുന്ന അവസ്ഥയാണ്. 70 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിനു പകരം പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം. 17 ലക്ഷം രൂപ മുടക്കി മാസങ്ങള്‍ക്ക് മുന്നേയാണ് കൈവരികള്‍ നിര്‍മിച്ചത്.

അതാവട്ടെ ഇത്തവണത്തെ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നു. വീണ്ടും പിഡബ്ല്യുഡി അധികൃതര്‍ കൈവരി നിര്‍മ്മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ വന്നപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. കൈവരികളല്ല വേണ്ടത് പുതിയപാലമാണ് വേണ്ടതെന്ന ആവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് നിവേദനവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ സ്ഥലത്തെത്തി പാലം കാണുകയും ജനങ്ങളുമായും, നാട്ടുകാരുമായും ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഡബ്ല്യുഡി അധികൃതരോട് കൈവരി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

നാട്ടുകാരുടെ ആവശ്യമായ പുതിയപാലം നിര്‍മ്മിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതിയാണ് ഈ പാലത്തിനുള്ളത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി പേരാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടാല്‍ മുറിഞ്ഞപുഴയില്‍ നിന്നും തെക്കേമല – പാലൂര്‍ക്കാവ് വഴിയാണ് വാഹനങ്ങള്‍ മുണ്ടക്കയത്തെത്തുന്നത്. അതുകൊണ്ടുതന്നെ ചപ്പാത്ത് പാലത്തിനു പകരം വലിയ പാലം വേണമെന്ന ആവശ്യവും ഉയരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...