പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് ; ജാഗ്രത പാലിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നുവിടുന്നതുമായിരിക്കും.

ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...