ആശങ്കയൊഴിഞ്ഞു ; പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു – കക്കിയുടെ ഷട്ടറുകള്‍ 30 സെന്റിമീറ്ററിലേക്ക് താഴ്ത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ വകുപ്പും പ്രഖ്യാപിച്ച ഓറഞ്ച് ലെവല്‍ അലര്‍ട്ട് യെല്ലോ ലെവല്‍ അലര്‍ട്ടിലേക്കു താഴ്ത്തിയതിനാലും പമ്പ ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലിലേക്ക് കുറഞ്ഞതിനാലും ഒക്ടോബര്‍ 22 ന് ഡാമിന്റെ സംഭരണ ശേഷിയുടെ 74 ശതമാനം മാത്രം ജലം ഉള്ളതിനാലും മഴയുടെ ശക്തി കുറഞ്ഞിട്ടുള്ളതിനാലും ഡാം സേഫ്റ്റി അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു.

കക്കി ഡാമില്‍ പ്രഖ്യാപിച്ച ഓറഞ്ച് ലെവല്‍ അലര്‍ട്ട് യെല്ലോ ലെവല്‍ അലര്‍ട്ടിലേക്കു താഴ്ത്തിയതിനാല്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം കക്കി ഡാമില്‍ നിന്ന് പരമാവധി 50 ക്യുമെക്‌സ് ജലം പുറത്തേക്കു ഒഴുക്കുന്ന രീതിയില്‍ ഷട്ടറുകള്‍ 90 സെമിയില്‍ നിന്ന് 60 സെമിയിലേക്കും തുടര്‍ന്ന് 30 സെമിയിലേക്കും കുറച്ചു കൊണ്ടു വന്നതായി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...