പമ്പ കെ.എസ്.ആർ.ടി.സി. ഗാരേജിലെ മോഷണശ്രമം ; പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : പമ്പ കെ.എസ്.ആർ.ടി.സി. ഗാരേജിൽ ഉണ്ടായ മോഷണശ്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗാരേജ് കെട്ടിടത്തിന്റെ പ്രധാനമുറിയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽകൂട്ടം എടുത്ത് മറ്റ് മുറികൾ തുറന്ന് കയറുകയാണുണ്ടായതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

മണ്ഡലകാല ഒരുക്കങ്ങൾക്കുള്ള പരിശോധനകൾ നടത്തുന്നതിനായി വ്യാഴാഴ്ച പമ്പയിലെത്തിയ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥരാണ് മോഷണശ്രമം കണ്ടെത്തിയത്. അതിനാൽ മോഷണശ്രമം എന്നാണ് ഉണ്ടായതെന്ന കാര്യത്തിൽ  വ്യക്തത വന്നിട്ടില്ല എന്ന് പമ്പ പോലീസ് വ്യക്തമാക്കി. കെട്ടിടത്തിൽനിന്നുള്ള വിരലടയാളങ്ങൾ ഉൾപ്പെടെ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസ് നിലച്ചിട്ട് മാസങ്ങളായതിനാൽ ഇവിടെ ജീവനക്കാരാരും തന്നെ ഇല്ലായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാസങ്ങളായി പമ്പയും വിജനമാണ്.

ഇത്തരമൊരു സാഹചര്യം നിലനിൽക്കെ നടന്ന മോഷണശ്രമം ഏറെ ഗൗരവതരമാണ്. അതേസമയം കെ.എസ്.ആർ.ടി.സി. കെട്ടിടത്തിൽനിന്ന് കാര്യമായി ഒന്നും നഷ്ടപ്പെടാനില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസുമാണ് മോഷ്ടാക്കൾ പൊളിച്ചിട്ടുള്ളത്. ഇവിടെ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കെ.എസ്.ആർ.ടി.സി. പരിശോധിച്ചു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...