പമ്പാ – ഞുണുങ്ങാർ പാലം ഇനി സ്ഥിരമാകും : റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  താത്കാലിക പാതയിൽ നിന്നും പമ്പാ – ഞുണുങ്ങാർ പാലം ഇനി സ്ഥിരമാകുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പമ്പാ ത്രിവേണിയേയും കാനനപാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഞുണുങ്ങാർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. താത്കാലിക പാതയിൽ നിന്നും സ്ഥിരമായ രീതിയിലേക്ക് പാലത്തിന്റെ പ്രവർത്തികൾ പൂർത്തീകരിച്ച് തുറന്ന് കൊടുക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലെ തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപ് ഒരുക്കങ്ങളെ സംബന്ധിച്ചുള്ള ജലസേചന, ജലവിഭവ വകുപ്പുകൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ഇടത്താവളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വകുപ്പ് നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതുമായി ബന്ധപെട്ടു എല്ലാ നടപടികളും ജലവിഭവ വകുപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളിൽ കരുതലോടെ വകുപ്പ് പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പമ്പയിൽ ഫെൻസിങ്, കുളിക്കടവ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷവർ യൂണിറ്റുകളുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട് ആവശ്യമായ അധിക തുക അനുവദിക്കുമെന്നും സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുമെന്നും അദേഹം പറഞ്ഞു. ജലസേചന വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.39 കോടി രൂപ ചിലവഴിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ അഡ്വ. പ്രമോദ് നാരായൺ എം. എൽ. എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ഗോപി, പെരുനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് മോഹനൻ, ഇറിഗേഷൻ ചീഫ് എൻഞ്ചീനിയർ ആർ പ്രിയേഷ്, സൂപ്രണ്ടിങ്ങ് എൻഞ്ചീനിയർ സുനിൽ രാജ്, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...