പമ്പാനദി പൂർണമായും മലിനമാകുന്നു ; നദിയുടെ അടിത്തട്ട് മുഴുവന്‍ വസ്ത്രങ്ങൾകൊണ്ട് നിറഞ്ഞു

For full experience, Download our mobile application:
Get it on Google Play

ശബരിമല : പമ്പാനദി പൂര്‍ണമായും മലിനമാകുന്നു. നദിയുടെ അടിത്തട്ട് മുഴുവന്‍ വസ്ത്രങ്ങൾകൊണ്ട് നിറഞ്ഞു. ആയിരക്കണക്കിന് തീർഥാടകരാണ് പമ്പാ സ്നാനത്തിനൊപ്പം നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. ഇതുമൂലം നദി മലിനമാകുന്നു. കൂടാതെ കോളിഫോം ബാക്ടീരിയയുടെ എണ്ണവും കൂടുന്നുണ്ട്. ദിവസവും ലോഡ് കണക്കിനു തുണിയാണ് നദിയില്‍ നിന്ന് ശേഖരിക്കുന്നത്. അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന ഇതര സംസ്ഥാനക്കാരായ ഭക്തര്‍ പമ്പാ ഗണപതികോവിലിലെത്തി വ്രതം അവസാനിപ്പിച്ച് മാല ഊരും. അതിനു ശേഷം അവര്‍ പമ്പാ സ്നാനം നടത്തും. ഈ സമയത്താണ് നദിയിൽ വസ്ത്രം ഉപേക്ഷിക്കുന്നത്.

ഭക്തര്‍ സ്നാനത്തിന് ഇറങ്ങുന്നത് 5 കവാടങ്ങളിലൂടെയാണ്. ആര്‍ക്കെങ്കിലും വസ്ത്രം ഉപേക്ഷിക്കണമെന്ന് തോന്നിയാല്‍ അവ നദിയില്‍ ഇടാതെ കരയില്‍ നിക്ഷേപിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ സൗകര്യം ആരും ഉപയോഗിക്കുന്നില്ല. പകരം കുളിക്കുന്നതിനിടെ നദിയില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് അനാചാരം  ആണെന്നും  പാടില്ലെന്നും വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നദിക്ക് ദോഷമാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ ആരും അത് അനുസരിക്കുന്നില്ല. ഭാഷയും വലിയ പ്രശ്നമാണ്. പറയുന്നത് അവർക്കു മനസ്സിലാകുന്നില്ല. നദിയിലേക്ക് ഇറങ്ങിയാൽ ഇപ്പോൾ കാൽ വസ്ത്രങ്ങളിൽ പുതയുകയാണ്.

തീർഥാടകർ നദിയിൽ ഉപേക്ഷിക്കുന്ന തുണികൾ സംഭരിക്കാൻ ദേവസ്വം ബോർഡ് കരാർ നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡിന് ലക്ഷങ്ങൾ നൽകിയാണ് ഇതിനുള്ള കരാര്‍ എടുത്തിട്ടുള്ളത്. ഇവിടെ നിന്ന് കിട്ടുന്ന കൈലി , ഷർട്ട് തുടങ്ങി എല്ലാം ഉണക്കി തമിഴ്നാട്ടിലേക്കാണ് കൊണ്ടുപോകുന്നത്. അയ്യപ്പന്മാർ ഉപേക്ഷിക്കുന്ന തുണികൾ എല്ലാം ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ചതാണ്. അതിനാല്‍ അവ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി പശമുക്കി വീണ്ടും ഉണക്കി തേച്ച് പായ്ക്കറ്റുകളിൽ നിറച്ചു വിൽക്കുകയാണ്. ഇടയ്ക്കിടെ ഒന്ന് രണ്ട് നല്ല മഴ കിട്ടിയെങ്കിലും നദിയില്‍ ഒഴുക്ക് കുറഞ്ഞു. പല സ്ഥലങ്ങളിൽ തടയണ കെട്ടി വെള്ളം തടഞ്ഞു നിർത്തിയാണ് ജലസേചന വിഭാഗം പുണ്യ സ്നാനത്തിന് അവസരം ഒരുക്കിയിട്ടുള്ളത്. ത്രിവേണി വലിയ പാലത്തിനു മുകൾഭാഗത്ത് കക്കിയാറ് , ത്രിവേണി വലിയ പാലം ചെറിയ പാലം , ആറാട്ട് കടവ് എന്നിവിടങ്ങളിലാണ് തടയണ കെട്ടിയിട്ടുള്ളത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...