തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പില്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറിയടക്കം പ്രതിയായേക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പനയം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പില്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറിയടക്കം പ്രതിയായേക്കും. 2019, 20, 21 വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയിലൂടെ തട്ടിപ്പ് നടത്തിയ തുക ഒരു കോടിക്കും മുകളിലാണ്. തട്ടിപ്പിനിരയായ 40 പേര്‍ ഇതിനോടകം പഞ്ചായത്തില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും.

അന്വേഷണം ഉണ്ടാകുന്നതോടെ മുന്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രാഥമിക പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. നിരവധി താത്കാലിക ജീവനക്കാരും കേസില്‍ ഉള്‍പ്പെടും. മുന്‍ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റടക്കം തട്ടിപ്പ് കേസില്‍ പ്രതിയാകും. സര്‍ക്കാരിന്റെ കെഎസ്‌എസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തുനില്‍ക്കുന്ന ഉദ്യോഗസ്ഥനാണ് മുന്‍ പഞ്ചായത്ത് സെക്രട്ടറി. അതിനാല്‍ കേസിന്റെ ഗൗരവം വര്‍ധിക്കും.

കുടുംബശ്രീയെ ഉപയോഗിച്ചും സമാന രീതീയില്‍ തട്ടിപ്പ് നടന്നുവെന്നും വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പറയുന്നു. തൊഴിലുറപ്പ് തൊഴിലില്‍ ഉള്‍പ്പെട്ട ആടിന്‍കൂട് നിര്‍മാണം, കോഴിക്കൂട് നിര്‍മാണം, കിണര്‍ നിര്‍മ്മാണം, ബയോഗ്യാസ് കാലിത്തൊഴിത്ത് നിര്‍മാണം എന്നി പദ്ധതിയുടെ മറവിലാണ് കോടികള്‍ തട്ടിയെടുത്തത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന ഒന്നാം ഗഡുവായ തുക തിരികെ പിന്‍വലിച്ചാണ് തട്ടിപ്പ് നടത്തിയത്.

പ്രാഥമികാന്വേഷണത്തില്‍ തന്നെ തട്ടിപ്പ് പുറത്തുവന്നതോടെ സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന. പുതിയ ഭരണസമിതിയിലെ മെമ്പര്‍മാര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടന്ന പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് പഞ്ചായത്തില്‍ നടന്നത് ഗുരുതര തട്ടിപ്പാണെന്ന് കണ്ടെത്തിയത്. എന്നാല്‍ തട്ടിപ്പ് കണ്ടെത്തിയിട്ടും അത് മൂടിവെയ്ക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. തട്ടിപ്പ് കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാത്തതിനാല്‍ നിലവിലെ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...