ഓമല്ലൂര്‍ കുടിവെള്ള പദ്ധതി : ജില്ലാ പഞ്ചായത്ത് ഫണ്ട് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 23 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൈപ്പട്ടൂര്‍ പമ്പിംഗ് സ്റ്റേഷനില്‍ പുതിയ മോട്ടോര്‍ സ്ഥാപിക്കാന്‍ 13 ലക്ഷവും വാട്ടര്‍ ടാങ്കളുടെ അറ്റകുറ്റപ്പണികള്‍ക്ക് 10 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്.

50 വര്‍ഷം മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വേണ്ടി ജില്ലാ പഞ്ചായത്ത് നിശ്ചയിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുളസീധരന് ഫണ്ട് സംബന്ധിച്ച രേഖകള്‍ കൈമാറി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, അംഗങ്ങളായ രാജി പി. രാജപ്പന്‍, ലതാകുമാരി എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവജാത ശിശു തൊട്ടിലില്‍ മരിച്ച നിലയില്‍

0
തൃശ്ശൂര്‍ : നവജാത ശിശു ഉറക്കത്തില്‍ മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ...

ധർമ്മേന്ദ്ര പ്രധാന്റെ രാജി ; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സോനം വാങ്ചുക്ക്

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...

ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം ; മന്ത്രി പ്രിയങ്ക് ഖാർ​ഗെയ്ക്കും കോൺ​ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും...

0
ബെം​ഗളൂരു: ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ മന്ത്രി പ്രിയങ്ക്...

വൈദ്യുതി പ്രതിസന്ധിയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ നി‍ർണായക യോ​ഗം നാളെ ചേരും

0
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ നി‍ർണായക...