പഠനോപകരണ കിറ്റ് സൗജന്യം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചെന്ന് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടും, ഇ-മെയില്‍ ([email protected]) മുഖേനയും ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സിന്റെയും ക്ഷേമനിധി കാര്‍ഡിന്റെ അല്ലെങ്കില്‍ അവസാനം അടച്ച രസീതിന്റെയും റേഷന്‍ കാര്‍ഡിന്റെയും കോപ്പിയും നല്‍കണം. ഫോണ്‍ : 0468 2320158.
തോക്ക് ലൈസന്‍സുളളവര്‍ക്ക് അപേക്ഷിക്കാം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് തോക്ക് ലൈസന്‍സുളള വിദഗ്ദ്ധരായ ഷൂട്ടര്‍മാര്‍ ബയോഡേറ്റ, തോക്ക് ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവ സഹിതം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2350229.
പാലിയേറ്റീവ് നേഴ്സ് ഇന്റര്‍വ്യു
പന്തളം മുനിസിപ്പാലിറ്റിയുടെ പാലിയേറ്റീവ് കെയര്‍ രണ്ടാം യൂണിറ്റ് തുടങ്ങുന്നതിനായി ജൂണ്‍ 29ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് പന്തളം പി.എച്ച്.സിയില്‍ ഹാജരാകണം. പ്രായപരിധി 40 വയസ്. യോഗ്യത: ജെ.പി.എച്ച്.എന്‍/എ.എന്‍.എം ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൂന്നു മാസത്തില്‍ കുറയാത്ത പാലിയേറ്റീവ് കെയര്‍ പരിശീലനം (ബിസിസിപിഎഎന്‍/സിസിസിപിഎഎന്‍), ജനറല്‍ നേഴ്സിംഗ് /ബി.എസ്.സി നേഴ്സിംഗ്, ഗവണ്‍മെന്റ് അംഗീകൃതസ്ഥാപനത്തില്‍ നിന്ന് ഒന്നരമാസത്തെ പാലിയേറ്റീവ് കെയര്‍ പരിശീലനം(ബിസിസിപിഎന്‍). കേരള സ്റ്റേറ്റ് നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരായിരിക്കണം.
സംരംഭകത്വ പരിശീലനം
ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍ തൊഴില്‍രഹിതരായ യുവതി യുവാകള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്റില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം നല്‍കുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റും നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനമാണ് നടത്തുന്നത്.
കേരളത്തിലെ എസ് സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ തെരെഞ്ഞെടുത്ത 40 വയസ്സിന് താഴെയുള്ള 25 യുവതി യുവാക്കള്‍ക്ക് സ്റ്റൈപെന്റോടെ ജൂലൈ നാലു മുതല്‍ 21 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.infoല്‍ ഓണ്‍ലൈനായി ജൂണ്‍ 30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 – 2532890, 2550322, 9605542061, 7012376994.
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിമിലേക്ക് പത്താം ക്ലാസ്സ് പാസായവര്‍ക്ക് ജൂലായ് 31 വരെ അപേക്ഷിക്കാം. യോഗദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠന പരിപാടി. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തേടെയാണ് നടത്തപ്പെടുന്നത്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ നം: 04712325101, 8281114464 https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 31. പത്തനംതിട്ട ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: ശ്രീ വിശുദ്ധി യോഗ വിജ്ഞാന കേന്ദ്രം, പത്തനംതിട്ട (9447432066), പൈതൃക് സ്‌കൂള്‍ ഓഫ് യോഗ, തിരുവല്ല (8606031784)
ശാസ്ത്രീയ കുരുമുളക് കൃഷി പരിശീലനം ജൂണ്‍ 28ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കുരുമുളക് കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് രാവിലെ 10 മുതല്‍ തെള്ളിയൂരിലെ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂണ്‍ 27ന് മൂന്നിന് മുമ്പായി 447801351 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.