Thursday, May 2, 2024 9:35 pm

പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രം : കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : നദീ തീരത്തോടു ചേര്‍ന്ന പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രം കുടിവെള്ള പദ്ധതികളെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു. വടശ്ശേരിക്കര പഞ്ചായത്തിന്റെ ചന്തയോട് ചേർന്ന സംഭരണ കേന്ദ്രമാണ് ആശങ്കയുണ്ടാക്കുന്നത്. ഇവിടെ നിന്നും കല്ലാറിലേക്കാണ് വന്‍തോതില്‍ മാലിന്യം ഒലിച്ചിറങ്ങുന്നത്. ശബരിമല തീർത്ഥാടന കാലം കൂടി സമാഗതമായതോടെ പ്രധാന ഇടത്താവളമായ വടശേരിക്കരയില്‍ മാലിന്യത്തിന്റെ തോത് വന്‍ തോതില്‍ വർദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ മാലിന്യം നീക്കം ചെയ്യാൻ സ്ഥിരം സംവിധാനമുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കല്ലാറും പമ്പാനദിയും ചേരുന്ന നദി മുഖത്തിന് ഏറ്റവും അടുത്താണ് വടശ്ശേരിക്കര മാർക്കറ്റ് പ്രവർത്തിക്കുന്നത്. മാര്‍ക്കറ്റിന് ചുറ്റുമതിലോ വേലികളൊ ഇല്ല. മഴക്കാലത്ത് മാലിന്യം നേരിട്ട് പുഴയിൽ പതിക്കുന്നു. ഇതു മൂലം പമ്പാനദിയിലെ വെള്ളത്തെ ആശ്രയിച്ചു പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളിൽ മാലിന്യതോത് വർദ്ധിക്കാനുള്ള സാദ്ധ്യതയാണ് ആശങ്ക സൃഷ്ടിക്കുന്നത്. പഞ്ചായത്തിന് സ്ഥിരമായി മാലിന്യ സംസ്കരണ സംവിധാനമില്ല. മാലിന്യങ്ങൾ സംഭരിക്കാനും സംസകരിക്കാനും വടശേരിക്കര പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് ഭൂമി വാങ്ങിയെങ്കിലും പ്രദേശവാസികളുടെ എതിർപ്പ് മൂലം പദ്ധതി പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു.

ഖര ജൈവ മാലിന്യങ്ങൾ വേർതിരിച്ച് കയറ്റി അയക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തിയും മുടങ്ങി കിടക്കുകയാണ്. ഇതിന് പുറമെയാണ് അലക്ഷ്യമായി മാലിന്യം ഈ പ്രദേശത്ത് പലരും വലിച്ചെറിയുന്നത് . ഇത് കുന്നുകൂടി ദുർഗന്ധവും ഈച്ചയും വർദ്ധിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ തരം തിരിച്ചു പ്രത്യേകം സംഭരിച്ചു വച്ചിട്ടുണ്ടങ്കിലും സംസ്കരണ കേന്ദ്രത്തിലേക്കുള്ള നീക്കം മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. പ്രദേശത്തു നിന്നു മാലിന്യം നീക്കം അടിയന്തിരമായി ആരംഭിക്കുന്നതിനൊപ്പം മാർക്കറ്റിൽ നിലവിലുള്ള സ്ഥലം മതിൽ കെട്ടി സംരക്ഷിച്ചു കൊണ്ട് നദിയിലേക്ക് മാലിന്യം ഒലിച്ചിറങ്ങാതിരിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി

0
ദുബായ്: വിമാന സർവീസുകളെയടക്കം ബാധിച്ച് യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായ്...

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി ; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

0
ന്യൂഡല്‍ഹി: സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തതെന്ന് ഭാരത് ബയോടെക്....

പ്രസ് ക്ലബ് ജേർണലിസം കോഴ്‌സുകൾക്ക് അപേക്ഷിക്കാം

0
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ...

ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം...