Monday, May 20, 2024 4:14 am

ട്രെയിന്‍ ടിക്കറ്റിന് ഇനി ബുദ്ധിമുട്ടേണ്ട ; പരിഹാരവുമായി ട്രെയിന്‍മാന്‍ ആപ് വരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ട്രെയിന്‍ ടിക്കറ്റിന് ഇനി ബുദ്ധിമുട്ടണ്ട. പരിഹാരവുമായി എത്തിയിരിക്കുകയാണ് ട്രെയിൻമാൻ ആപ്. ട്രെയിന്‍ ടിക്ക‌റ്റ് ഉറപ്പാക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കുന്നത് യാത്രക്കാര്‍ നേരിടുന്ന  വെല്ലുവിളിയാണ്.  ഇതിനൊരു പരിഹാരം കണ്ടെത്താം  ടിക്കറ്റ് ബുക്കിങ് ആപ്പില്‍.  ഈ ആപ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ടിക്കറ്റ് ലഭിക്കുമോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ നല്‍കുന്നതാണ്.

‘ട്രിപ്പ് അഷ്വറൻസ്’ എന്ന ഫീച്ചർ
യാത്രക്കാരെ സഹായിക്കുന്നതിനായി ട്രെയിൻമാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് കീഴിൽ യാത്രക്കാർക്ക് ട്രെയിൻ യാത്രകൾ കമ്പനി ഉറപ്പ് നൽകുന്നു. ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ യാത്രക്കാർക്ക് കമ്പനി സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകളും നൽകുമെന്നാണ് ഓഫറിൽ പറയുന്നത്. ട്രെയിൻമാൻ ആപ് ‘ട്രിപ്പ് അഷ്വറൻസ്’ എന്ന പുതിയ ഫീച്ചർ പ്രകാരമാണ് ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാനായില്ലെങ്കിലും പകരം സൗജന്യ ഫ്ലൈറ്റ് ടിക്കറ്റ് നൽകുന്നത്.

ഫീച്ചർ പ്രകാരം യാത്രക്കാർക്ക് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിൽ തന്നെ യാത്ര ചെയ്യാനുള്ള അവസരം ഉറപ്പാക്കുന്നു. ട്രെയിൻമാൻ ആപ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആർക്കും ആപ്പിൽ തന്നെ അവരുടെ ടിക്കറ്റ് നില പരിശോധിക്കാൻ കഴിയും. യാത്രക്കാരന് കൺഫേം ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ടിക്കറ്റ് കൺഫേം ആകാൻ എത്രത്തോളം സാധ്യതയുണ്ടെന്ന് ആപ്പിൽ പ്രദർശിപ്പിക്കും. ചാർട്ട് തയാറാക്കുന്നതിന് മുൻപ് ടിക്കറ്റുകൾ കൺഫേം ആയില്ലെങ്കിൽ അവസാന നിമിഷത്തെ മറ്റു യാത്രാ ഓപ്ഷനുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും ട്രിപ്പ് അഷ്വറൻസ് യാത്രക്കാരെ സഹായിക്കും.

ഒരു യാത്രക്കാരന്റെ ടിക്കറ്റ് പ്രെഡിക്ഷൻ മീറ്റർ സൂചിപ്പിക്കുന്നത് 90 ശതമാനമോ അതിൽ കൂടുതലോ ആണെങ്കിൽ ആപ് ട്രിപ് അഷ്വറൻസ് ഫീസായി 1 രൂപ ഈടാക്കും. 90 ശതമാനത്തിൽ താഴെയാണെങ്കിൽ ടിക്കറ്റിന്റെ ക്ലാസ് അനുസരിച്ച് കമ്പനി നാമമാത്രമായ ഫീസ് ഈടാക്കും. ചാർട്ട് തയാറാക്കുന്ന സമയത്ത് ട്രെയിൻ ടിക്കറ്റ് ഉറപ്പിച്ചാൽ ട്രിപ്പ് അഷ്വറൻസ് ഫീസ് ഉപഭോക്താക്കൾക്ക് തിരികെ നൽകും. എന്നാൽ, ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ ട്രെയിൻമാൻ യാത്രക്കാരന് സൗജന്യ ഫ്ലൈറ്റ് ടിക്കറ്റ് നൽകും.

എല്ലാ ഐആർസിടിസി രാജധാനി ട്രെയിനുകളിലും മറ്റ് 130 ട്രെയിനുകളിലും ട്രിപ്പ് അഷ്വറൻസ് സേവനം നിലവിൽ ലഭ്യമാണ്. കമ്പനി പറയുന്നതനുസരിച്ച്, ട്രെയിൻമാൻ ആപ് മെഷീൻ ലേണിങ് പോലുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഐആർടിസിയുടെ അംഗീകൃത പാർടണറുമാണ്. ഐആർടിസി യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനാണ് ട്രിപ്പ് അഷ്വറൻസ് സേവനം വികസിപ്പിച്ചിരിക്കുന്നത്. വെയ്റ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുകൾ സ്ഥിരീകരിച്ച ടിക്കറ്റുകളാക്കി മാറ്റുന്നതിന് തങ്ങളുടെ ട്രെയിൻ പ്രെഡിക്ഷൻ മോഡൽ 94 ശതമാനം കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ ടിക്കറ്റ് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ കമ്പനി സൗജന്യ വിമാന ടിക്കറ്റ് നൽകും. എന്നാൽ ‘ട്രിപ്പ് അഷ്വറൻസ്’ സൗകര്യം വിമാനത്താവളങ്ങളുള്ള നഗരങ്ങളിൽ മാത്രമാണ് ബാധകം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...