പഞ്ചായത്ത് പ്രസിഡന്‍റ് മര്‍ദ്ദിച്ചെന്ന് വീട്ടമ്മ ; തന്നെയാണ് ആക്രമിച്ചതെന്ന് പ്രസിഡന്‍റ് – രണ്ട് പരാതിയിലും പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ്  കെ.ഡി മോഹനൻ വീട്ടമ്മയെ മർദ്ദിച്ചതായി പരാതി. എന്നാൽ അയൽവാസികൾ തമ്മിലുണ്ടായ പ്രശ്നം പറഞ്ഞ് തീർക്കാനെത്തിയ തന്നെ വീട്ടമ്മ മർദിച്ചുവെന്നാണ് പ്രസിഡന്റ് പറയുന്നത്. ഇരുവരുടെയും പരാതിയിൽ പോലീസ് കേസെടുത്തു. തൃക്കൊടിത്താനം സ്വദേശിനിയായ ശാലിനിയുടെ മകനും അയൽവാസിയും തമ്മിലുണ്ടായ തർക്കം പറഞ്ഞ് തീർക്കാനാണ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇവരുടെ വീട്ടിൽ എത്തുന്നത്. എന്നാൽ പ്രസിഡന്റ് മോശമായി പെരുമാറിയെന്നും മർദിച്ചെന്നുമാണ് ശാലിനിയുടെ ആരോപണം.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം മോഹനൻ വസ്ത്രം വലിച്ച് കീറിയെന്നും ശാലിനി പറയുന്നു. എന്നാൽ കെ.ഡി മോഹനൻ ഈ ആരോപണങ്ങൾ എല്ലാം തള്ളുകയാണ്. ഒത്തുതീർപ്പിന് എത്തിയപ്പോൾ യാതൊരു കാരണവുമില്ലാതെ ശാലിനിയും മകനും തന്നെ ആക്രമിച്ചുവെന്നാണ് പ്രസിഡന്റ് പറയുന്നത്. ഇരുവരുടെയും പരാതിയിൽ തൃക്കൊടിത്താനം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇരുകൂട്ടരും ആരോപണങ്ങളിൽ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിൽ പ്രദേശത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. അതിനിടെ സിപിഎം ഏരിയ കമ്മിറ്റി അംഗമായ മോഹനനെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയത് ശ്രദ്ധേയമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...