അനധികൃത മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ച പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്തംഗവും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: അനധികൃത മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ച പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം പഞ്ചായത്തംഗവും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചു. വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. ആനിക്കാട് പഞ്ചായത്ത് സെക്രട്ടറി വി. രഞ്ജിത്ത് കുമാറിനെയാണ് ആക്രമിച്ചത്. ആനിക്കാട് പഞ്ചായത്തംഗം അജികല്ലുപുരയും മകനും സഹോദരനും ചേര്‍ന്നാണ് മര്‍ദിച്ചത്. ബുധനാഴ്ച രാവിലെ ആനിക്കാട് തേലമണ്ണിപ്പടിയിലാണ് സംഭവം.

സ്‌റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലത്ത് മണ്ണെടുക്കുന്നത് അറിഞ്ഞ് തടയാന്‍ ചെന്നതായിരുന്നു സെക്രട്ടറി രഞ്ജിത്ത് കുമാര്‍. അജി വാങ്ങാന്‍ പോകുന്ന സ്ഥലത്താണ് മണ്ണെടുപ്പ് നടക്കുന്നത്. താന്‍ വാങ്ങാന്‍ പോകുന്ന സ്ഥലത്ത് മണ്ണെടുക്കുന്നത് തടയുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അവധി ദിവസമായിട്ടും തനിക്കെന്താ ഇവിടെ കാര്യമെന്ന് ചോദിച്ചായിരുന്നു മര്‍ദനം. പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗമാണ് അജി കല്ലുപുരയില്‍. സെക്രട്ടറി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...