പന്തളം കരിമ്പ് വിത്തുല്‍പാദനകേന്ദ്രത്തില്‍ പന്തളം ഫെസ്റ്റ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : കൃഷി വകുപ്പ്, ആത്മ, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്, യൂണിയന്‍ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പന്തളം കരിമ്പ് വിത്തുല്‍പാദനകേന്ദ്രത്തില്‍ പന്തളം ഫെസ്റ്റ് ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ വി സഹദേവന്‍, മുന്‍ ഫാം ഉദ്യോഗസ്ഥര്‍, പന്തളം ഫാം തൊഴിലാളികള്‍, മികച്ച കര്‍ഷകര്‍, എന്നിവരെ ആദരിച്ചു. കാര്‍ഷിക മേഖലയിലെ വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം, ടെക് ഫെസ്റ്റ്, കിസാന്‍ മേള, സെമിനാറുകള്‍, കലാസന്ധ്യ, കുടുംബ സംഗമം എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും. മുതലമട മാമ്പഴം, വിവിധയിനം ചക്ക, വിദേശയിനം ഫലവര്‍ഗങ്ങള്‍, നടീല്‍ വസ്തുക്കള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശവും വിപണനവും, മണ്ണ് പരിശോധന സൗകര്യം, വിവിധ യന്ത്രാപകരണങ്ങളുടെ പ്രദര്‍ശനം, ഹൈഡ്രോപോണിക്സ്, കൃത്യത കൃഷി, ഡ്രോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തല്‍, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് എന്നിവയുണ്ടാകും.

കൃഷി അഡിഷണല്‍ ഡയറക്ടര്‍ തോമസ് സാമുവല്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷേര്‍ളി സഖറിയാസ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ സി ഗിരിജ, യൂണിയന്‍ ബാങ്ക് മാനേജര്‍ ഡി ഡിബിന്‍ കുമാര്‍, പത്തനംതിട്ട നബാര്‍ഡ് ഡി.ഡി.എം വിഷ്ണു എച്ച് ദാസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ രാജന്‍, പന്തളം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ മണിക്കുട്ടന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. സാബിന ബീവി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരയ അനീന സൂസന്‍ സക്കറിയ, ജാനറ്റ് ഡാനിയല്‍, എസ് പുഷ്പ, പന്തളം ഫാം ഓഫീസര്‍ എസ് കവിത, സന്ദീപ് വി. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...