ഭിന്നശേഷിയുള്ള മകളെയും ഹൃദ്രോഗിയായ പിതാവിനെയും പത്തനാപുരം ഗാന്ധിഭവനില്‍ എത്തിച്ച് പന്തളം ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പന്തളം : ഭിന്നശേഷിയുള്ള മകളെയും ഹൃദ്രോഗിയായ പിതാവിനെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ജനമൈത്രി പോലീസിന്റെ സേവനകരങ്ങളും. പെരുമ്പുളിക്കല്‍ പാവൂര്‍ വീട്ടില്‍ കൃഷ്ണക്കുറുപ്പി(72)നെയും ഓട്ടിസം ബാധിതയും ഭിന്നശേഷിക്കാരിയുമായ മകള്‍ ഇന്ദു കൃഷ്ണ(33)യെയും പത്തനാപുരം ഗാന്ധിഭവനില്‍ എത്തിച്ചു. കൃഷ്ണക്കുറുപ്പ് ഹൃദ്‌രോഗിയും നടക്കുവാന്‍ പോലും ബുദ്ധിമുട്ടുള്ള ആളുമാണ്. സന്നദ്ധപ്രവര്‍ത്തകരും മറ്റും വല്ലപ്പോഴും എത്തിച്ചു നല്‍കുന്ന ഭക്ഷണമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇവരുടെ ദുരവസ്ഥ വാര്‍ഡംഗം എ.കെ.സുരേഷില്‍ നിന്നുമാണ് ജനമൈത്രി പോലീസ് അറിയുന്നത്.

ഉടന്‍ തന്നെ പോലീസിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി കൂടുകയും ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് ഇവരുടെ പുനരധിവാസം ഉറപ്പാക്കുകയുമായിരുന്നു. എസ്.എച്ച്.ഓ ടി.ഡി.പ്രജീഷ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ എസ് അന്‍വര്‍ഷ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.കെ.സുരേഷ്, ജനമൈത്രി സമിതി മെമ്പര്‍മാരായ റെജി പത്തിയില്‍, വിഷകരാജ്, പത്തനാപുരം ഗാന്ധിഭവന്‍ ഭാരവാഹികളായ ശശികുമാര്‍, സാബു, സീന ഷാജഹാന്‍, സന്തോഷ്, രതീഷ്, ജാഗ്രത സമിതി ഭാരവാഹികളായ കെ ചന്ദ്രശേഖരന്‍ പിള്ള, മോഹനന്‍ പിള്ള, ഗോപാലകൃഷ്ണക്കുറുപ്പ്, ഗിരീഷ് കുമാര്‍, ഭാസ്‌കരന്‍ നായര്‍, ഗിരിജ, സാനി വസന്തന്‍, അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...