അപകടത്തില്‍ കാലിന് ഗുരുതര പരുക്കേറ്റ് ദുരിതത്തിലായ വയോധികന് രക്ഷകരായി പന്തളം പോലീസ്

For full experience, Download our mobile application:
Get it on Google Play

പന്തളം : അപകടത്തില്‍ കാലിന് ഗുരുതര പരുക്കേറ്റ് ദുരിതത്തിലായ വയോധികന് രക്ഷകരായി പോലീസ്. 50 വര്‍ഷം മുമ്പ് കുളനടയിലെത്തി മേസ്തിരി പണി ചെയ്തു ജീവിച്ചിരുന്ന മാര്‍ത്താണ്ഡം സ്വദേശി രാജു ചെല്ലക്കണ്ണി (75) നാണ് പോലീസ് തുണയായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അപകടത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൈപ്പുഴ അമ്പലത്തിന് സമീപം തകര ഷീറ്റ് കൊണ്ട് മറച്ച ഷെഡിലായിരുന്നു കാലങ്ങളായി താമസം. പ്രായാധിക്യവും അനാരോഗ്യവും മൂലം വളരെ ബുദ്ധിമുട്ടിലായ ഇദ്ദേഹം ഭക്ഷണത്തിനു പോലും പ്രയാസമനുഭവിച്ചു. ദുരിതാവസ്ഥ മനസിലാക്കിയ കൈപ്പുഴ ദേവി ക്ഷേത്ര ഭാരവാഹികളും കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ദാസും ജനമൈത്രി പോലീസിനെ അറിയിച്ചു.

തുടര്‍ന്ന് ബീറ്റ് ഓഫീസര്‍ എസ്. അന്‍വര്‍ഷ നിജസ്ഥിതി അന്വേഷിച്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷിനെ അറിയിച്ചു. തുടര്‍ന്ന് എസ്.എച്ച്.ഓയുടെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് പുനരധിവാസം ഉറപ്പാക്കി. എസ്.എച്ച്.ഓ ടി.ഡി.പ്രജീഷ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ എസ്. അന്‍വര്‍ഷ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര ചന്ദ്രന്‍, വൈസ് പ്രസിഡന്റ് മോഹന്‍ദാസ്, സുരേഷ്, ജനമൈത്രി സമിതി മെമ്പര്‍മാരായ റെജി പത്തിയില്‍, വിഷ്ണുരാജ്, പത്തനാപുരം ഗാന്ധിഭവന്‍ ഭാരവാഹികളായ ശശികുമാര്‍, കെ സാബു, കൈപ്പുഴ ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ചേട്ടൻ കുഴഞ്ഞുവീണ് മരിച്ചു

0
‌പിറവം: അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ...

ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞ് അപകടം ; കരസേന മേജർക്ക് ദാരുണാന്ത്യം

0
ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ...

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...