പന്തളം: തോട്ടക്കോണം കരിപ്പൂര് ഭഗവതീ ക്ഷേത്രത്തിന്റെ പുന:രുദ്ധാരണത്തിനു മുന്നോടിയായി രണ്ടു ദിവസമായി ക്ഷേത്രത്തിൽ വെച്ച് നടന്ന അഷ്ടമംഗല ദേവപ്രശ്നം സമാപിച്ചു. പ്രശസ്ത ജ്യോതിഷൻ അരീക്കുളങ്ങര സുരേഷ് കോഴിക്കോടിന്റെ മേൽനോട്ടത്തിൽ നടന്ന ദേവപ്രശ്നത്തിന് ഹർഷൻ പണിക്കർ, സുധീരൻ പണിക്കർ , പെരുന്ന സുരേഷ് ബാബു എന്നിവരും സന്നിഹിതരായിരുന്നു. ക്ഷേത്രതന്ത്രി സി.പി.എസ് ഭട്ടതിരി , മേൽശാന്തി സുരേഷ് പോറ്റി , 126 ാം നമ്പർ എൻ.എസ്.എസ് കരയോഗ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ദേവപ്രശ്നത്തിൽ പങ്കെടുത്തർക്കായി അന്ന പ്രസാദ വിതരണവും നടന്നു.
പന്തളം കരിപ്പൂര് ദേവീക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്നം സമാപിച്ചു
RECENT NEWS
Advertisment