പതിനേഴുകാരിയോട് ലൈംഗികാതിക്രമം ; നാല്‍പ്പത്തിയെട്ടുകാരന്‍ പന്തളം പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : പതിനേഴുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ആൾ പിടിയിൽ. പന്തളം ചേരിക്കൽ ലക്ഷം വീട് നഗറിൽ താമസിക്കുന്ന ഷാജഹാനെ(48)യാണ് പന്തളം പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ സ്ഥിരമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അശ്ലീലം കാട്ടുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും പൊതുസ്ഥലങ്ങളിൽ ശല്യം ചെയ്യുകയും ചെയ്യുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. സമാനകേസിൽ മുമ്പും ഇയാൾക്കെതിരേ പന്തളം പോലീസ് കേസ് എടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന കുട്ടിയ്ക്കുനേരെ പന്തളം ഗേൾസ് സ്കൂളിന് മുൻവശത്തെ എം.സി.റോഡിന്റെ നടപ്പാതയിൽ വെച്ചാണ് ഷാജഹാൻ അതിക്രമം കാട്ടിയത്.

അശ്ലീലം പറഞ്ഞുകൊണ്ട് പിന്നാലെ കൂടിയശേഷം കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അക്രമത്തിനു വിധേയയാക്കുകയായിരുന്നു. പെൺകുട്ടി ബഹളം കൂട്ടിയപ്പോൾ ഇയാൾ ഓടിപ്പോയി. കുട്ടി വീട്ടിലെത്തി വിവരം ധരിപ്പിക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ, എസ്‌സിപിഒ വിജയകുമാർ, സിപിഒമാരായ എസ്. അൻവർഷ, അഖിൽ, ജലജ എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ മുട്ടാർ നിന്നുമാണ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...