പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പന്തളം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ വിദഗ്ദ്ധമായി കുടുക്കി പന്തളം പോലീസ്. 17 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മാവേലിക്കര തഴക്കര കോനയ്യത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ അനീഷ് (39) ആണ് ഇന്ന് രാവിലെ വീടിനടുത്തു നിന്നും പോലീസിന്റെ പിടിയിലായത്. പന്തളം സ്റ്റേഷനിലേതു കൂടാതെ മറ്റു ചില പോലീസ് സ്റ്റേഷനുകളിലായി നാല് മോഷണക്കേസുകളിലും , മാവേലിക്കര പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

മോഷണത്തിനു ശേഷം സ്ഥലം വിട്ട അനീഷിനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നിർദേശപ്രകാരം നടത്തിയ സാഹസികനീക്കത്തിലൂടെയാണ് മോഷ്ടാവിനെ കുടുക്കാനായത്. ഒരാഴ്ചയായി ഇയാൾ നാട്ടിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാല് ദിവസമായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

വേഷം മാറി സ്ഥലത്ത് തങ്ങിയ പോലീസ് സംഘം ഇന്ന് രാവിലെ പോലീസ് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ പിടികൂടി പന്തളത്തെത്തിച്ചു. വീടിന് പരിസരത്ത് എത്തിയ പ്രതിയെ മല്‍പിടിത്തത്തിലൂടെയാണ് കീഴടക്കിയത്. പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ സി പി ഓമാരായ അൻവർഷ എസ്, രാജേഷ് കെ അർ, കൃഷ്ണദാസ് എന്നിവർ ചേർന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...