പന്തളദേശം റെസിഡൻസ് അസോസിയേഷൻ “ഓണാഘോഷം 2023” ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളദേശം റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം 2023 വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് അധ്യക്ഷൻ എൻ വി രാധാക്യഷ്ണൻ നായർ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അത്തപ്പൂക്കള മത്സരവും വിവിധ കലാകായിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി. സമാപന യോഗത്തിൽ പ്രസിഡൻറ് എൻ വി രാധാക്യഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ വിഷ്ണു രാജ് സ്വാഗതം ആശംസിച്ചു. നഗരസഭ കൗൺസിലർ രശ്മി രാജീവ് ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ പന്തളം മഹേഷ് മുഖ്യതിഥി ആയിരുന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബാബു ഡാനിയേലിനെ ആദരിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും പത്താം ക്ലാസ്, +2 വരെ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച അസോസിയേഷനിലെ കുട്ടികൾക്ക് മെമെന്റോയും ക്യാഷ് പ്രൈസും നൽകി. അസോസിയേഷൻ ഭാരവാഹികളായ സാബു സി ജോൺ, സക്കറിയ വർഗീസ്, വി രാജേന്ദ്രൻ, രാമചന്ദ്രൻ നായർ, രാജശേഖരൻ നായർ, രവീന്ദ്രൻ, ലാലു സോമശേഖരൻ നായർ, ഗീതാ ശശി, ഷീബാ ഡെന്നി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

0
ദില്ലി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി...

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി...