പന്നിയങ്കര ടോള്‍ പ്ലാസ സമരത്തില്‍ നിലപാട് കടുപ്പിച്ച് ബസുടമകള്‍ ; ടോള്‍ നല്‍കാതെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പന്നിയങ്കര : പന്നിയങ്കര ടോള്‍ പ്ലാസ സമരത്തില്‍ നിലപാട് കടുപ്പിച്ച് സ്വകാര്യ ബസ് ഉടമകള്‍. ടോള്‍ നല്‍കാതെ ബാരിക്കേട് നീക്കി ബസുകള്‍ സര്‍വ്വീസ് നടത്തി തുടങ്ങി. ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കരാര്‍ കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഭീമമായ തുക ടോള്‍ നല്‍കി സര്‍വീസ് നടത്താനാകില്ലെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകള്‍, കഴിഞ്ഞ 28 ദിവസമായി സമരരംഗത്താണ്. വടക്കഞ്ചേരി മണ്ണുത്തി റൂട്ടില്‍ സര്‍വീസ് അവസാനിപ്പിച്ച സ്വകാര്യ ബസുകള്‍, കരാര്‍ കമ്പനി പലവിധ ചര്‍ച്ചകള്‍ക്ക് ശേഷവും നിലപാട് തിരുത്താത്തതിനാല്‍ പ്രതിഷേധം കടുപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

രാവിലെ ടോള്‍ പ്ലാസയിലെത്തിയ ബസുകള്‍ക്ക് രമ്യ ഹരിദാസ് എംപിയുടെയും പി.പി സുമോദ് എംഎല്‍എയുടേയും നേതൃത്വത്തില്‍ ബാരിക്കേഡ് നീക്കി സര്‍വ്വീസ് നടത്താന്‍ സൗകര്യമൊരുക്കി കൊടുത്തു. പ്രതിമാസം 10540 രൂപ ടോള്‍ നല്‍കാന്‍ ബസുടമകള്‍ തയ്യാറായിട്ടും കരാര്‍ കമ്പനി അംഗീകരിച്ചിരുന്നില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം നിരക്ക് കുറയ്ക്കാന്‍ ആകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കരാര്‍ കമ്പനി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...