പന്നിയങ്കര ടോള്‍ പ്ലാസ ; രമ്യ ഹരിദാസ് എംപി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കരയില്‍ ആരംഭിക്കുന്ന ടോള്‍ പ്ലാസയെ സംബന്ധിച്ച പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് മന്ത്രി ഉറപ്പു നല്‍കി.
സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും ദിനേന യാത്ര ചെയ്യേണ്ടിവരുന്ന പ്രദേശവാസികള്‍ക്ക് സൗജന്യപാസ് അനുവദിക്കാതെയും ഡ്രെയിനേജ് നിര്‍മ്മാണം ശാസ്ത്രീയമായി പൂര്‍ത്തിയാക്കാതെയും ടോള്‍പിരിവ് ആരംഭിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ടോള്‍പ്ലാസയില്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ചിരുന്നു. വിവിധ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കെ.പി.സി.സി അംഗം പാളയം പ്രദീപിനോടൊപ്പം കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച്‌ രമ്യ ഹരിദാസ് എം.പി പ്രശ്നങ്ങള്‍ വിശദീകരിച്ചു. പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും മന്ത്രി പറഞ്ഞതായി രമ്യഹരിദാസ് എം.പി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ...

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...