പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ് : പരാതിക്കാരിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി പോലീസ് വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി പോലീസ് വിട്ടയച്ചു. ഡൽഹിയിൽ നിന്ന് തിരികെ എത്തിയപ്പോഴായിരുന്നു വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ കാണാനില്ലെന്ന് അച്ഛൻ പരാതി നൽകിയിരുന്നു. വീട്ടുകാർക്കൊപ്പം പോകില്ലെന്നും ഡൽഹിയിലേക്ക് തിരിച്ചുപോകുന്നുവെന്നും യുവതി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് നെടുമ്പാശേരിയിൽ വച്ച് വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ കാണാനില്ലെന്ന് അച്ഛൻ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

ഏതാനും ദിവസം മുമ്പ് പന്തീരങ്കാവ് കേസിൽ ട്വിസ്റ്റുണ്ടാവുകയും യുവതി സ്വന്തം കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ഭർത്താവിനും ഭർതൃകുടുംബത്തിനും പോലീസിനുമെതിരെ പരാതിയുന്നയിക്കുകയും രഹസ്യമൊഴിയുൾപ്പെടെ നൽകുകയും ചെയ്ത യുവതി പിന്നീട് മലക്കംമറിയുകയായിരുന്നു. കുറ്റബോധം കൊണ്ടാണ് ഇപ്പോൾ സത്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ രംഗത്തെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...

സിഐമാർക്ക് നേരെ ഭീഷണി മുഴക്കിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

0
കണ്ണൂർ: കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...