അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭമഹോത്സവം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : പന്ത്രണ്ടുകളഭമഹോത്സവത്തിനും ശ്രീകൃഷ്ണസന്നിധിയെ സംഗീതലഹരിയിലാറാടിച്ച ശങ്കരനാരായണ ശാസ്ത്രീയസംഗീതോത്സവത്തിനും സമാപനം. പന്ത്രണ്ടാം കളഭദിനമായ ശനിയാഴ്ച വൈകുന്നേരം സ്വാതിതിരുനാളിന്റെ ഭാവയാമി രഘുരാമം എന്ന രാഗമാലിക ഗായകർ ഒരുമിച്ചാലപിച്ചതോടെയാണ് സംഗീതോത്സവം സമാപിച്ചത്. കാക്കാഴം സുരേഷ്ബാബു, കരുനാഗപ്പള്ളി ഗിരീഷ്‌കുമാർ, തകഴി വിജയൻ, അനിതാ രാധേഷ്, കലാ സനിൽ, ജയതി അമ്പലപ്പുഴ, ആർ.എൽ.വി. രാജീകൃഷ്ണ, ഇന്ദു എസ്. നായർ, രോഹിണി സത്യനാഥ്, ആര്യാ ദാമോധർ, പ്രഭാസുതൻ രാമങ്കരി, അമ്പലപ്പുഴ ശ്രീകുമാർ, ദേവീ കൃഷ്ണ, അനശ്വർ തുടങ്ങിയവർ സംഗീതാർച്ചനയിൽ പങ്കെടുത്തു.

പന്ത്രണ്ടുകളഭമഹോത്സവത്തിന്റെയും ശങ്കരനാരായണകലോത്സവത്തിന്റെയും സമാപനസമ്മേളനം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷനായി. ഉദ്ഘാടത്തിനെത്താൻ കഴിയാതിരുന്ന കെ.സി. വേണുഗോപാൽ എം.പി.യുടെ സന്ദേശം വായിച്ചു. ദേവസ്വം ബോർഡംഗം എ. അജികുമാർ, പന്ത്രണ്ടുകളഭം സ്പെഷ്യൽ ഓഫീസർ പി.എൻ. ഗണേശ്വരൻ പോറ്റി, ഗ്രാമപ്പഞ്ചായത്തംഗം സുഷമാ രാജീവ്, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എസ്. വിമൽകുമാർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...