സിപിഐയിലേക്ക് വരുന്നവരെ ശരിപ്പെടുത്തിയേക്കാം എന്ന ധാരണ വിലപ്പോവില്ല : സിപിഎമ്മിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മനുഷ്യ ജീവനെടുക്കുന്ന ഏത് പാര്‍ട്ടിയാണെങ്കിലും അത് രാഷ്‌ട്രീയ പാര്‍ട്ടി അല്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സിപിഐയിലേക്ക് വരുന്നവരെ ശരിപ്പെടുത്തിയേക്കാം എന്ന ധാരണ വിലപ്പോവില്ല, അടിക്ക് തിരിച്ചടി സിപിഐയിലില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 100 ശതമാനവും കൊലപാതകത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു.

തളിപ്പറമ്പില്‍ സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം കോമത്ത് മുരളീധരനടക്കം സിപിഐയില്‍ ചേര്‍ന്ന ശേഷം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജനങ്ങള്‍ ഇഷ്‌ടപ്പെടുന്ന പാര്‍ട്ടി സിപിഐയാണ്. ഈ പാര്‍ട്ടിയിലേക്ക് വരുന്നവരെ ശരിപ്പെടുത്താമെന്ന് ധാരണ വേണ്ടെന്ന മുന്നറിയിപ്പും പന്ന്യന്‍ നല്‍കി.

ഏകാധിപത്യവും അരാജകത്വവുമാണെന്ന് ആരോപിച്ച്‌ കണ്ണൂരില്‍ മാന്തംകുണ്ടില്‍ 20 സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് പോയത് ആഴ്‌ചകള്‍ക്ക് മുന്‍പാണ്. എറണാകുളം കാലടിയില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന രണ്ട് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചത് ഏതാനും ദിവസം മുന്‍പാണ്. ഇതിന് ശേഷം ആദ്യമായാണ് സംസ്ഥാന നേതാക്കളില്‍ ഒരാള്‍ ശക്തമായി ആക്രമണത്തിനെതിരെ പ്രതികരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...