കടലാസ്‌ പാസ്‌ ഇ-പാസായി ; ട്രെയിൻ കിട്ടാതെ ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : റെയിൽവേ നൽകിയിരുന്ന പ്രിവിലേജ്‌ പാസ്‌ ഇ- പാസാക്കി മാറ്റിയതോടെ നട്ടംതിരിഞ്ഞ്‌ ജീവനക്കാരും ഉദ്യോഗസ്ഥരും. മുൻകൂർ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ  കഴിയുമായിരുന്ന സൗകര്യമാണ്‌ ഇപ്പോൾ യാത്രാ ടിക്കറ്റിന്‌ തുല്യമാക്കിയത്‌. ഉദ്യോഗസ്ഥർക്ക്‌ ആറും അഞ്ച്‌ വർഷം കഴിഞ്ഞ ജീവനക്കാർക്ക്‌ മൂന്നും സെറ്റ്‌ പാസാണ്‌ അനുവദിക്കുന്നത്‌. ജീവനക്കാർക്കിടയിലെ പ്രോട്ടോക്കോൾ പ്രകാരമുള്ള ക്ലാസുകളാണ്‌ ഓരോരുത്തർക്കും യാത്രയ്‌ക്കായി കിട്ടിയിരുന്നത്‌.

കുടുംബ സമേതം വർഷത്തിലുള്ള നിശ്‌ചിത സൗജന്യ യാത്രയ്‌ക്കും ഇത്‌ ഉപയോഗിച്ചിരുന്നു. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഇ–പാസ്‌ സംവിധാനത്തിലേക്ക്‌ മാറിയതോടെ ഓരോ യാത്രയും മുൻകൂർ റിസർവ്‌ ചെയ്യണമെന്നായി. ഏത്‌ സ്ഥലത്തേക്ക്‌ ടിക്കറ്റ്‌ എടുക്കുന്നോ അവിടെ നിന്നുതന്നെ  മടക്കടിക്കറ്റും ബുക്ക്‌ ചെയ്യണമെന്ന നിബന്ധനയും വന്നു. നേരത്തെ ഇല്ലാതിരുന്ന ഈ നിബന്ധന ജീവനക്കാരെ കാര്യമായി വലയ്‌ക്കുന്നു. പേപ്പർ പാസായിരുന്നപ്പോൾ ഏളുപ്പത്തിൽ ഉപയോഗി ക്കാമായിരുന്ന പാസ്‌  ഇപ്പോൾ ഉപയോഗിക്കാനേ കഴിയുന്നില്ലെന്ന്‌ റെയിൽവേ ജീവനക്കാർ പറയുന്നു. പൊതുയാത്രക്കാർ ടിക്കറ്റ്‌ റിസർവ്‌ ചെയ്യുന്നതിന്‌ തുല്യമാണ്‌ ഇപ്പോൾ കാര്യങ്ങളെന്നും ഇവർ പരാതിപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...