തമിഴ് കവിയും ഗാനരചയിതാവുമായ പിറൈസൂടൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രമുഖ തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പിറൈസൂടൻ (65) അന്തരിച്ചു. 35 വർഷത്തിലേറെയായി തമിഴ് സാഹിത്യരംഗത്ത് സജീവമായിരുന്നു. തിരുവാരൂർ ജില്ലയിലെ നന്നിലത്ത് 1956 ലാണ് ജനനം. 1985 ൽ സിറൈ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാഗാന രംഗത്തേക്കുള്ള അരങ്ങേറ്റം. 400 ലധികം സിനിമകളിലായി 1400 ഓളം പാട്ടുകൾ എഴുതിയിട്ടുണ്ട്. 5000 ലധികം ഭക്തിഗാനങ്ങളും ടി.വി സീരിയലുകൾക്കായി നൂറോളം ഗാനങ്ങളും രചിച്ചിട്ടുണ്ട്. എം.എസ്. വിശ്വനാഥൻ, ഇളയരാജ, ദേവ, എ.ആർ റഹ്മാൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. 80 കളിലെ ഇളയരാജയുടെ പ്രധാന ഗാനങ്ങളുടെ രചയിതാവാണ്. പാട്ടുകളിൽ പലതും സൂപ്പർഹിറ്റുകളുമായിരുന്നു.

എൻ രാസാവിൻ മനസിലേ (1991), തായകം (1996), നീയും നാനും (2010) എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്ക് മൂന്നുതവണ തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്. മകൻ ദയ പിറൈസൂടൻ സംഗീതസംവിധായകനാണ്. വിയോഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...