പ്രോട്ടീന്റെ കുറവ് ; പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രധാനമാണ് പ്രോട്ടീൻ‍. പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍ കൊണ്ട് ഒരു വ്യക്തിയ്ക്ക് ‌ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ഇത് മസ്തിഷ്കം ഉള്‍പ്പടെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. പ്രോട്ടീന്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോള്‍ ശരീരം ചില സൂചനകള്‍ കാണിക്കും. എന്നാല്‍ ഈ സൂചനകള്‍ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകും. പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തിലില്ലെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്.

പ്രോട്ടീന്റെ കുറവ് ആദ്യം പ്രകടമാകുന്നത് ചർമ്മത്തിലും മുടിയിലും നഖങ്ങളിലുമായിരിക്കും, ചർമ്മത്തിൽ ചുവപ്പ്, പൊട്ടുന്ന നഖങ്ങൾ, നേർത്ത മുടി എന്നിവയെല്ലാം കാണിക്കാം. ഇവയെല്ലാം പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. അസ്ഥികളുടെ ശക്തിയും സാന്ദ്രതയും നിലനിർത്താൻ പ്രോട്ടീൻ സഹായിക്കുന്നു. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തത് എല്ലുകളെ ദുർബലപ്പെടുത്തുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രോട്ടീന്റെ കുറവ് പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. രോഗപ്രതിരോധ ശേഷി ദുർബലമാകുന്നത് അണുബാധയെ ചെറുക്കാൻ ശരീരത്തെ പ്രവർത്തനരഹിത മാക്കിയേക്കാം. പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും മതിയാവില്ല. മധുരം അധികം കഴിക്കുന്നത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രോട്ടീന്‍ കുറവ് രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് പറഞ്ഞല്ലോ. ഇത് മറ്റ് ചില പ്രത്യാഘാതങ്ങള്‍ കൂടി ശരീരത്തിലുണ്ടാക്കും തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...