പ്ലസ്‌ടു കെമിസ്ട്രി മൂല്യനിർണയം ; ഉത്തരസൂചികയിൽ പോരായ്‌മയുണ്ടെങ്കിൽ പരിഹരിക്കും – നിലപാട് മയപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയത്തല്‍ നിന്ന് ഒരു വിഭാഗം അധ്യാപകര്‍ വിട്ടുനില്‍ക്കുന്ന വിഷയത്തില്‍ വീണ്ടും ഇടപെട്ട് മന്ത്രി ശിവന്‍കുട്ടി. വിഷയം ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചുചേര്‍ത്തു. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പുവരുത്തുമെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ട. തയ്യാറാക്കി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തര സൂചികയില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

.പൊതുവെ കഠിനമായിരുന്ന പ്ലസ് ടു കെമിസ്ട്രി പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക കൂട്ടുന്നതാണ് മൂല്യ നിര്‍ണ്ണയ വിവാദം. നിലവിലെ ഉത്തര സൂചിക ഉപയോഗിച്ചാല്‍ പത്തു മുതല്‍ ഇരുപത് മാര്‍ക്ക് വരെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടം വരാന്‍ ഇടയുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. കഠിനമേറിയ ചോദ്യങ്ങള്‍ കൂടുതലും വന്നത് ഫോകസ് ഏരിയക്ക് പുറത്തു നിന്നായിരുന്നു. ചില ചോദ്യങ്ങള്‍ ഉത്തരമായി നല്‍കിയ ഓപ്‌ഷണുകളില്‍ പിശകും ഉണ്ടായിരുന്നു. ചോദ്യ പേപ്പറിനെ ചൊല്ലിയുള്ള ആശങ്ക മാറ്റാന്‍ ആയിരുന്നു 12 മുതിര്‍ന്ന അധ്യാപകര്‍ ചേര്‍ന്നു സ്കീം ഫൈനലൈസേഷനില്‍ ഉത്തര സൂചികയില്‍ പുനക്രമീകരണം നടത്തിയത്.പക്ഷെ ഇത് വാരിക്കോരി മാര്‍ക്ക് നല്‍കല്‍ എന്ന് കാണിച്ചു ചോദ്യകര്‍ത്താവ് തയ്യാര്‍ ആക്കിയ ഉത്തര സൂചിക മൂല്യ നിര്‍ണ്ണയത്തില്‍ ഉപയോഗിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചതാണ് വിവാദം ആയത്.

പത്തു മുതല്‍ ഇരുപത് വരെ മാര്‍ക്ക് നിലവിലെ ഉത്തര സൂചിക വഴി നഷ്ടം ആകുമെന്നാണ് മൂല്യ നിര്‍ണയ ക്യാമ്ബിലെ അധ്യാപകരുടെ പരാതി. ഈ ഉത്തര സൂചിക തന്നെ ഉപയോഗിക്കണമെന്ന് വകുപ്പും മന്ത്രിയും കടുംപിടുത്തം തുടര്‍ന്നതോടെയാണ് മൂല്യനിര്‍ണയം പ്രതിസന്ധിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...