തൃശൂര്‍ പൂരം എല്ലാ ചടങ്ങുകളോടും കൂടി നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ പൂരം എല്ലാവിധ ആചാരങ്ങളോടും ചടങ്ങുകളോടും കൂടി തന്നെ നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം. പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചടങ്ങുകളില്‍ മാറ്റം വരുത്താതെ മുന്നോട്ട് പോകുമെന്ന നിലപാട് ദേവസ്വം വ്യക്തമാക്കിയത്. പൂരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ ചേരുന്ന ഔദ്യോഗിക യോഗത്തില്‍ ദേവസ്വം തങ്ങളുടെ ഈ നിലപാട് അധികൃതരെ അറിയിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പ്രതികരിച്ചു.

‘2006-ലും പാറമേക്കാവുമായി ബന്ധപ്പെട്ട് സമീപപ്രദേശത്ത് ഒരു വെടിക്കെട്ട് അപകടം നടന്നിരുന്നു. അന്ന് പൂരവും കുടമാറ്റവും ഭംഗിയായി തന്നെ നടന്നിട്ടുണ്ട്. വെടിക്കെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടാണുണ്ടായത്. അത്തരമൊരു സാഹചര്യം വീണ്ടും ആവര്‍ത്തിക്കണമെന്ന പൊതുവികാരമാണ് ഇന്ന് ചേര്‍ന്ന മീറ്റിങ്ങിലുണ്ടായിരുന്നത്. വെടിക്കെട്ട് പ്രതീകാത്മകമായി എന്തെങ്കിലും ചെയ്യണം. അതോടൊപ്പം, നിര്‍മിച്ച പടക്കങ്ങള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെടുക്കേണ്ടതുണ്ട്’. പാറമേക്കാവ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാളെ രാവിലെ പത്തരയ്ക്ക് കളക്ടറേറ്റിലാണ് യോഗം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. യോഗത്തില്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തേക്കും. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിക്കായി പടക്കങ്ങള്‍ നിര്‍മിച്ചുകൊണ്ടിരുന്ന ശാലയില്‍ ഇന്നലെ വൈകുന്നേരമാണ് സ്‌ഫോടനമുണ്ടായത്. 10 പേര്‍ ഇതിനോടകം മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. യഥാര്‍ഥ കണക്കുകള്‍ അതിലും കൂടും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ എം.സി.എഫിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി....

വടശ്ശേരിക്കര ജംഗ്ഷനില്‍ പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് പൂർണ്ണമായി പുനരുദ്ധരിച്ചു

0
വടശ്ശേരിക്കര : മണ്ണാറകുളഞ്ഞി - ശബരിമല പാതയിൽ വടശ്ശേരിക്കര ജംഗ്ഷന് സമീപം...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...