കാണാതായ എംഎസ്‌സി വിദ്യാര്‍ഥിയായ പെണ്‍കുട്ടി മുംബൈയില്‍ എത്തിയതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പാറശാല : കടല്‍ക്കരയില്‍ നിന്ന് കാണാതായ എംഎസ്‌സി വിദ്യാര്‍ഥിയായ പെണ്‍കുട്ടി മുംബൈയില്‍ എത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തെക്കേകെ‍ാല്ലങ്കോട് മേടവിളാകം സ്വദേശിയായ ഇരുപത്തിഒന്നുകാരിയെ കഴിഞ്ഞ ഞായര്‍ വൈകിട്ടാണ് പെ‍ാഴിയൂര്‍ പെ‍ാഴിക്കരയില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയെ പെ‍ാഴിക്കരയില്‍ എത്തിച്ച ബന്ധു അല്‍പസമയം കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ കരയില്‍ ബാഗും ചെരുപ്പും കണ്ടെത്തി. കടലില്‍ അകപ്പെട്ട നിഗമനത്തില്‍ അടുത്ത ദിവസം കോസ്റ്റല്‍ പോലീസ് തിരച്ചില്‍ വരെ നടത്തി. പെ‍ാഴിയൂര്‍ പോലീസ് സ്ഥലത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കാണാതായ സമയം പെ‍ാഴിക്കര ഭാഗത്ത് നിന്ന് പര്‍ദ ധരിച്ച ഒരാള്‍ ഒ‍ാട്ടോയില്‍ കയറുന്നത് കണ്ടെത്തി.

വിവരം ബന്ധുക്കളെ അറിയിച്ചതോടെ മുഖം വ്യക്തമല്ലെങ്കിലും നടപ്പിന്‍റെ രീതി നോക്കി സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസ് ഒ‍ാട്ടോ ഡ്രൈവറെ കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ കളിയിക്കാവിളയിലെ ഒരു ബേക്കറിയില്‍ എത്തി ഗൂഗിള്‍പേ ചെയ്തു നല്‍കിയ തുക വാങ്ങിയാണ് ഒ‍‍ാട്ടോക്കു കൂലി നല്‍കിയതെന്ന വിവരം ലഭിച്ചു. ഗൂഗിള്‍ പേയ്ക്കു ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയില്‍ ആണ് സഞ്ചാര മാര്‍ഗം തെളിഞ്ഞത്.

മെ‍ാബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ടാണ് പെണ്‍കുട്ടി പെ‍ാഴിക്കരയിലേക്ക് പോയതെങ്കിലും വീട്ടുകാര്‍ അറിയാതെ മറ്റെ‍ാരു ഫോണ്‍ കുട്ടിയുടെ കൈവശം ഉണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. യാത്രയ്ക്കിടയില്‍ പല തവണ ഒ‍ാണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് പെണ്‍കുട്ടിക്കുള്ള വിവരം വീട്ടുകാര്‍ക്ക് പോലും അറിയില്ല.

എംഎസ്‌സി വിദ്യാര്‍ഥിയായ പെണ്‍കുട്ടിക്ക് അറ്റന്‍ഡന്‍സ് കുറവ് കാരണം പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റ് ലഭിച്ചിരുന്നില്ല. പിഴ അടച്ചെങ്കിലും ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ കുട്ടി മനോവിഷമത്തില്‍ ആയിരുന്നു. ഇതാകാം കാണാതായതിനു പിന്നില്‍ എന്നാണു വീട്ടുകാര്‍ കരുതുന്നത്. എന്നാല്‍ കാണാതായതിന്‍റെ അടുത്ത ദിവസം കുട്ടിയുടെ മുറിയില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് എഴുതിയ വിശദമായ ആത്മഹത്യാക്കുറിപ്പു ലഭിച്ചിരുന്നു. പെണ്‍കുട്ടി മുംബൈയില്‍ എത്തിയത് സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങള്‍ പോലീസ് അന്വേഷിക്കും. പെണ്‍കുട്ടിയെ നാട്ടില്‍ എത്തിക്കാന്‍ പെ‍ാഴിയൂര്‍ എസ്‌ഐ എസ്.സജികുമാറിന്‍റെ നേതൃത്വത്തിലുളള സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...