പാർസൽ അയച്ച സാധനങ്ങൾ നഷ്ടപ്പെട്ടു ; VRL ലോജിസ്റ്റിക് പാർസൽ സർവീസ് 35,000 രൂപ നല്‍കുവാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

എറണാകുളം: വിൽപ്പനക്കായി കൊണ്ടുവന്ന പാർസൽ സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയിൽ പാർസൽ സർവീസ് ഏജൻസി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.ആലുവ അശോകപുരം സ്വദേശി കബീർ ജീവിതമാർഗം എന്ന നിലയിലാണ് മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കച്ചവടം നടത്തുന്നത്. ഇതിനുള്ള സാമഗ്രികളും മാസ്ക്കുകളും മറ്റും ഉൾപ്പെടുന്ന വസ്തുക്കൾ നോയിഡയിൽ നിന്നും വാങ്ങുകയും കൊച്ചിയിലേക്ക് പാർസൽ വഴി എത്തിക്കാൻ VRL ലോജിസ്റ്റിക്, ഡൽഹി എന്ന പാർസൽ സർവീസ് സ്ഥാപനത്തെ ഏർപ്പാട് ചെയ്യുകയും ചെയ്തു.

സാധനങ്ങൾ പലതും എത്തിച്ചുവെങ്കിലും 30 ബാഗുകൾ നഷ്ടപ്പെട്ടുവെന്ന് പരാതിക്കാരൻ പറയുന്നു. ഇതിനെ സംബന്ധിച്ച് പരാതിയുമായി എതിർകക്ഷിയെ സമീപിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. 30 ബാഗുകളുടെ നഷ്ടപരിഹാരം നൽകിയതുമില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. അയച്ച വസ്തുക്കൾ സുരക്ഷിതമായി എത്തിക്കാനുള്ള നിയമപരമായ ചുമതല എതിർകക്ഷിക്ക് ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. സാധുവായ യാതൊരു വിശദീകരണവും എതിർകക്ഷി കോടതിയിൽ ബോധിപ്പിച്ചില്ല. ഈ സാഹചര്യത്തിൽ അധാർമികമായ വ്യാപാര രീതി എതിർകക്ഷി അവലംബിച്ചു എന്ന് ബെഞ്ച് വ്യക്തമാക്കി. 30,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...