കാതോലിക്കേറ്റ് കോളേജിൽ പേരൻ്റ് ടീച്ചർ അസോസിയേഷൻ ഡേ സമുചിതമായി ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിൽ പേരൻ്റ് ടീച്ചർ അസോസിയേഷൻ ഡേ സമജ്ഞ -2024 സമുചിതമായി ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അദ്ധ്യക്ഷത വഹിച്ച യോഗം എൽ .ബി .എസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ പ്രൊഫ. ഡോ. അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു. സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും യോഗത്തിൽ ആദരിച്ചു. അക്കാദമിക , കലാ കായിക , എൻസിസി , എൻഎസ്എസ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ കോളേജിൻ്റെ യശ്ശസുയർത്തിയ 550 ഓളം വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു. ഈ അക്കാദമിക വർഷത്തിൽ എം. ജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ ബിരുദ തലത്തിൽ 15 റാങ്ക് പൊസിഷനുകളും ബിരുദാനന്തര ബിരുദ തലത്തിൽ 24 റാങ്ക് പൊസിഷനുകളും നേടി യൂണിവേഴ്സിറ്റി തലത്തിൽ ഏറ്റവും അധികം റാങ്കുകൾ കരസ്ഥമാക്കിയ കോളേജുകളിൽ മുൻനിരയിലാണ് കാതോലിക്കേറ്റ് കോളേജ്.

നാല് അന്തർദേശീയ,18 ദേശീയ , 53 സംസ്ഥാന തലത്തിലും മാറ്റുരയ്ക്കുന്ന കായി താരങ്ങൾ അടങ്ങുന്നതാണ് കോളേജിലെ കായിക നിര. എംജി യൂണിവേഴ്സിറ്റി കാലോ ത്സവത്തിൽ 60 ഓളം പ്രതിഭകൾ എ ഗ്രേഡോടെ സമ്മാനർഹരായതും കോളേജിൻ്റെ ഈ വർഷത്തെ നേട്ടങ്ങളിൽ എടുത്തു പറയാവുന്നതാണ്. നാക് അക്രഡിറ്റേഷനിൽ ഏറ്റവും ഉയർന്ന റാങ്കായ എ പ്ലസ് പ്ലസും കേരള ഗവൺമെൻ്റിൻ്റെ ഹരിത കേരള മിഷൻ്റെ വിലയിരുത്തലിൽ എ പ്ലസ് ഓടെ ഹരിത ക്യാമ്പസ് പദവിയും നേടി പത്തനംതിട്ട ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ മുൻ നിരയിൽ പ്രശോഭിക്കുന്ന സ്ഥാപനമാണ് കാതോലിക്കേറ്റ് കോളേജ് എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഡോ. സിന്ധു ജോൺസ് പറഞ്ഞു. പിടിഎ സെക്രട്ടറി വി. പി തോമസ് സ്വാഗതമാശംസിച്ച യോഗത്തിൽ പ്രൊഫ. ഡോ. പ്രദീപ് പിഎസ്, പ്രൊഫ. ഡോ. ബിനോയ് റ്റി. തോമസ്, ഡോ. ജോർജ് തോമസ്, ഷാനു ഫിലിപ്പ്, സൂസൻ അബ്രാഹം , ഇക്ബാൽ അത്തിമൂട്ടിൽ ബിജി കുഞ്ചാക്കോ, ജിഷ എൽസബ , ജോൺ കെ ജോസ്, എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...