നിതിൻ്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. റാമിനെതിരെ പരാതിയുമായി രക്ഷിതാക്കൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: നിതിൻ്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. റാമിനെതിരെ പരാതിയുമായി രക്ഷിതാക്കൾ. റാം വിദ്യാർഥികളോട് വളരെ മോശമായാണ് പെരുമാറിയത്. സ്റ്റാഫ് റൂമിൽ വച്ച് മകളെ തങ്ങളുടെ മുന്നിൽ വെച്ച് വേസ്റ്റ് എന്നു വിളിക്കുകയും, അപ്പോൾ റൂമിലുണ്ടായിരുന്ന മറ്റ് അധ്യാപകർ കേട്ടുനിന്നു എന്നും രക്ഷിതാവ് വെളിപ്പെടുത്തി. ഡോ. റാം ചീത്ത പറയുന്നത് കൂടാതെ വിദ്യാർഥികളെ ചീത്ത വിളിക്കാൻ സഹ അധ്യാപകരെയും നിർബന്ധിച്ചു. നിതിൻ്റെ കുടുംബം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ നൂറ് ശതമാനം ശരിയാണ്. നിതിൻ്റെ കുടുംബം നിയമനടപടി സ്വീകരിച്ചാൽ കൂടെ നിൽക്കും. ആരോഗ്യ സർവകലാശാല അധികൃതർക്കും മാനേജ്മെൻ്റിനും പരാതി നൽകുമെന്നുമെന്നും രക്ഷിതാക്കൾ അറിയിച്ചു.

വൈറ്റ് കോട്ട് അഴിച്ചു മാറ്റി ഡെൻ്റൽ കോളേജ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ആരോപണ വിധേയരെ പുറത്താക്കും വരെ വൈറ്റ് കോട്ട് ധരിക്കില്ലെന്ന് ഹൗസ് സർജ്ജന്മാർ അറിയിച്ചു. മാനേജ്‌മെൻ്റ് എവിടെ? ഞങ്ങളിലൊന്ന് പോയില്ലേ? ഇനിയും എത്ര പോകണമെന്ന് വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി. അഞ്ചരക്കണ്ടി ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു. കോളേജിൽ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയാൻ പ്രത്യേക മെയിൽ ഐഡി ഉപയോഗിച്ച് പരാതികൾ ശേഖരിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ഡോ. റാം ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ 150 ലേറെ പരാതികളാണ് ലഭിച്ചത്. അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചു. കോളേജിൽ പുതിയ കൊടിമരം സ്ഥാപിച്ച് സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ് പതാക ഉയർത്തുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ പ്രളയം ശമിച്ചപ്പോള്‍ രോഗ ഭീതിയും ഒഴിയുന്നില്ല

0
പത്തനംതിട്ട : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിനും...

ആർ.സുഗതന്റെ അവധി അപേക്ഷയിലുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കിയതായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ...

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ നീക്കം കെപിസിസി വിലക്കി

0
ഇടുക്കി: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു...

ആഭ്യന്തര ഫെർട്ടിലൈസർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ...