തേരടിപ്പുഴയിലെ അപകടസ്ഥലം സന്ദർശിച്ച് വിദഗ്ദ്ധർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പരിയാരം കോമളം റോഡിലെ തേരടിപ്പുഴ കലുങ്കിനു സമീപം നിരന്തരം അപകടമുണ്ടാകുന്ന സ്ഥലങ്ങൾ മാത്യു ടി. തോമസ് എം.എൽ.എയും, കെ.എസ്.ടി.പി റോഡ് സേഫ്റ്റി വിദഗ്ദ്ധൻ ഇമത്തിയാസ് മാലിക്കും സന്ദർശിച്ചു. സ്ഥിരമായി അപകടമുണ്ടാകുന്ന തേരടിപ്പുഴ വളവിലെത്തിയ സംഘം ഇവിടെ നടപ്പിലാക്കേണ്ട പരിഹാരങ്ങൾ കണ്ടെത്തി. എന്നാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കുവാൻ താൽകാലിക സംവിധാനങ്ങൾ ഇപ്പോൾ ഒരുക്കുമെങ്കിലും ശാശ്വതമായ പരിഹാരം പിന്നീട് കൈക്കൊള്ളും. കെ. എസ്.ടി.പി സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ അടങ്ങിയ റിപ്പോർട്ട് കെ.എസ്.ടി.പി ചീഫ് എൻജിനീയർക്ക് സംഘം ഉടൻ സമർപ്പിക്കും.

ഇവിടേക്ക് ആവശ്യമായ ഫണ്ട് അനുവദിപ്പിച്ച് അപടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഈ റോഡിൽ പരിയാരം മുതൽ പല ഭാഗങ്ങളും അപകടം നിറഞ്ഞതാണ്. അവിടങ്ങളിലെ പ്രശ്‌നങ്ങളും വിദഗ്ധസംഘം പരിശോധിച്ചു. കഴിഞ്ഞ 3 മാസത്തിനിടെ നാല് വലിയ അപകടങ്ങളും ചെറിയ നിരവധി അപകടങ്ങളും ഈ റോഡിലുണ്ടായിട്ടുണ്ട്. അപകടത്തിൽ ഒരു യുവ അദ്ധ്യാപകൻ മരിച്ചിരുന്നു. ഇതേ തുടർന്നാണ് മാത്യു.ടി.തോമസ് എം.എൽ.എ മുൻകൈ എടുത്ത് കെ.എസ്.ടി.പി സംഘത്തെ അപകടങ്ങൾ സ്ഥലത്ത് എത്തിച്ചത്. സംഘത്തിൽ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.വിദ്യാമോൾ, അഡ്വ.സാം പട്ടേരി, രാജൻ എം.ഈപ്പൻ, ഗോകുലൻ സെൽവരാജ്, ദിൽത്തൂഷ് എച്ച്, കാവ്യ.ടി.കെ, മാത്യു തോമസ്, അശീഷ് വൈദ്യൻ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...