രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ; പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷപ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം.
പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയതായും അടുത്ത 25 വര്‍ഷത്തേക്കുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അംബേദ്ക്കറുടെ തുല്ല്യതാ നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ ധാന്യ വിതരണ പദ്ധതി രാജ്യത്ത് നടപ്പാക്കി. കോവിഡ് വാക്‌സിനേഷന്‍ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

ആറ് കോടി ജനങ്ങളില്‍ കുടിവെള്ളം എത്തിച്ചു. 44 കോടിജനങ്ങളെ ബാങ്കിംഗ് ശ്രൃംഖലയുമായി ബന്ധിപ്പിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച ഉത്പ്പാദനം ലക്ഷ്യമിട്ട് പദ്ധതികള്‍ നടപ്പാക്കി. കയറ്റുമതിയിലും വര്‍ധയുണ്ടായി. പാവപ്പെട്ടവര്‍ക്ക് രണ്ട് കോടി വീടുകള്‍ വെച്ച്‌ നല്‍കി. ചെറുകിട കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി. നദീസംയോജന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. മുത്തലാഖ് നിരോധനം സ്ത്രീ ശാക്തീകരണത്തിന് സഹായിച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജ് യാത്ര ഉറപ്പാക്കി. സ്ത്രീ ശാക്തീകരണം സര്‍ക്കാറിന്റെ മുഖ്യലക്ഷ്യമാണ്. രാജ്യത്തിന്റെ സ്വാശ്രയത്തിനാണ് മുഖ്യ പരിഗണന. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്. 60000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി. 5ജിയിലേക്ക് രാജ്യം അതിവേഗം കുതിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...