പാർലമെന്റ് അതിക്രമം ; പ്രതികളെത്തിയത് 2 പദ്ധതികളുമായി, ദേഹത്തു സ്വയം തീ കൊളുത്താന്‍ പദ്ധതിയിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നതായി കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസ്. സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പൊള്ളലേല്‍ക്കുന്നതു തടയുന്ന ജെല്‍ പുരട്ടി ദേഹത്തു സ്വയം തീകൊളുത്താന്‍ ഇവര്‍ ആലോചിച്ചിരുന്നു. ഇത്തരമൊരു പ്രതിഷേധം കൂടുതല്‍ ഫലപ്രദമാവുമെന്നായിരുന്നു ഇവരുടെ നിഗമനം. ഗാലറിയില്‍നിന്നു സഭയിലേക്കു ചാടി ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ ആലോചിച്ചു. എന്നാല്‍ ഇതു പിന്നീട് വേണ്ടെന്നുവച്ച് പ്ലാന്‍ ബി നടപ്പാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സിംഹയുടെ ശുപാര്‍ശയില്‍ ലഭിച്ച പാസ് ഉപയോഗിച്ചാണ് അക്രമി പാര്‍ലമെന്റിനകത്തു കയറിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് പാര്‍ലമെന്റ് മന്ദിരത്തിന് ഉള്ളില്‍ കടന്ന് പ്രതിഷേധം നടത്തിയത്. ശൂന്യവേളയില്‍ ഗാലറിയില്‍നിന്നു സഭാ തളത്തിലേക്കു ചാടിയ ഇവര്‍ മഞ്ഞപ്പുകക്കുറ്റികള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതേസമയം സമയം തന്നെ അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധം നടത്തി. അഞ്ചാമന്‍ ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരിപ്പിച്ചു. പ്രതിഷേധം നടത്തിയ നാലു പേരെ ഉടന്‍ തന്നെയും ലളിത് ഝായെ പിന്നീടും പോലീസ് പിടികൂടി. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...