ഏഴംകുളം മിനി ഹൈവേയിൽ വാട്ടർ അതോറിറ്റി കോൺക്രീറ്റ് ചെയ്ത ഭാഗം വീണ്ടും ഇളകി

For full experience, Download our mobile application:
Get it on Google Play

അടൂർ : ഏഴംകുളം മിനി ഹൈവേയിൽ വാട്ടർ അതോറിറ്റി കുഴി കോൺക്രീറ്റ് ചെയ്ത ഭാഗം വീണ്ടും ഇളകി അപകടക്കെണിയാകുന്നു. ഏഴംകുളത്ത് നിന്ന് ഏനാത്തേക്ക് പോകുന്ന മിനി ഹൈവേയിൽ മുട്ടത്ത്കാവ് ജംഗ്ഷനിൽ കാവിന് മുന്നിലായി 11മാസം മുമ്പ് പൈപ്പ് പൊട്ടി വെള്ളം ചോർന്നതോടെ വാട്ടർ അതോറിട്ടി ഇവിടം കുഴിച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. അന്ന് മണ്ണിട്ട് മൂടിയെങ്കിലും മുകളിൽ ടാർ ചെയ്തിരുന്നില്ല. ആറ് മാസം മുമ്പ് വീണ്ടും ചോർച്ച ഉണ്ടായപ്പോൾ വീണ്ടും റോഡ് കുഴിച്ചു. ശരിയായ രീതിയിൽ മണ്ണിട്ട് മൂടാതെ ഉടൻതന്നെ കോൺക്രീറ്റ് ചെയ്യുമെന്ന് പറഞ്ഞ് വാട്ടർ അതോറിറ്റിയുടെ കരാറുകാരൻ മടങ്ങി. പക്ഷേ കോൺക്രീറ്റോ  ടാറോ ചെയ്യാത്തത് മൂലം റോഡ് ഇളകിയ ഭാഗം കുഴിയായി അപകടത്തിന് കാരണമായി. നാട്ടുകാരും പൊതു പ്രവർത്തകരും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പ്രതിഷേധം ശക്തമാകുമെന്നറിഞ്ഞ് വാട്ടർ അതോറിറ്റി കഴിഞ്ഞ ദിവസം റോഡ് ഇളകിക്കിടക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്തു. പിന്നീടുണ്ടായ മഴയിലാണ് ഇത് ഇളകിയത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്തം : രാഹുലും പ്രിയങ്കയും വയനാടിനെ രാഷ്ട്രീയമായിമാത്രം ഉപയോഗിച്ചു ബിജെപി

0
ന്യൂഡൽഹി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തപ്രദേശം സന്ദർശിക്കാത്ത രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരേ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷവും കൂട്ടിയിട്ട മണ്ണ് മാറ്റുന്നില്ല ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വയനാട്: കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് കൂട്ടിയിട്ട...

ആര്‍ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം ; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍

0
തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ...

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...