പേവിഷ നിർമാർജനയജ്ഞത്തിന്റെ ഭാഗമായി നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ്‌ എടുക്കുന്ന പദ്ധതി കവിയൂരിൽ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കവിയൂർ : പേവിഷ നിർമാർജനയജ്ഞത്തിന്റെ ഭാഗമായി നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ്‌ എടുക്കുന്ന പദ്ധതി കവിയൂരിൽ തുടങ്ങി. വീടുകളിൽ വളർത്തുന്നവയെ നിശ്ചിതകേന്ദ്രങ്ങളിൽ എത്തിച്ചാണ് കുത്തിവെയ്ക്കുക. ഈ മാസം 28വരെ ക്യാമ്പ് നടക്കും. 28-ന് തെരുവുനായ്ക്കളെ പിടിച്ച് കുത്തിവെപ്പ്‌ നൽകും. ഇവയെ പിടിക്കുന്നതിൽ പരിശീലനം ലഭിച്ച വിദഗ്ധരെ എത്തിച്ചാണ് ഇക്കാര്യം നടത്തുക. അതിനുശേഷം അതാതിടങ്ങളിൽ വിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ കുത്തിവെപ്പ്‌ നടത്താതെയും നിയമാനുസരണ ലൈസൻസ് ഇല്ലാതെയും നായ്ക്കളെ വീട്ടിൽ വളർത്തുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്.

നായ്ക്കളിൽനിന്നുള്ള പേവിഷബാധയാൽ മരണങ്ങൾ വർധിച്ചിട്ടുള്ള സാഹചര്യമാണ്. അതിനാൽ അനധികൃതമായി ഇവയെ വളർത്തുന്നവർ പഞ്ചായത്തിൽനിന്ന് ലൈസൻസ് എടുത്ത് നായ്ക്കൾക്ക് കുത്തിവെപ്പ്‌ നൽകണം. വീടുകളിൽ പൂട്ടിയിട്ട് ഇവയെ വളർത്തുകയും ചെയ്യണം. അല്ലാത്തപക്ഷം ഇത്തരക്കാർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുന്നതും പിഴ ഈടാക്കുന്നതുമാണ്-പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...