മദ്യപിച്ച് സംഘര്‍ഷം ; സിപിഎം നേതാക്കള്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ഉപ്പുതറ : മദ്യപിച്ച്‌ സംഘര്‍ഷമുണ്ടാക്കിയ സി.പി.എം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ഏലപ്പാറ ഏരിയാ കമ്മറ്റി അംഗം കെ. സുരേന്ദ്രന്‍, ഉപ്പുതറ ലോക്കല്‍ സെക്രട്ടറി മനു ആന്റണി, ചീന്തലാര്‍ ലോക്കല്‍ സെക്രട്ടറി ആര്‍. ബോസ്, മുന്‍ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. സുരേഷ് ബാബു എന്നിവര്‍ക്കെതിരെയാണ് നടപടി. കെ. സുരേന്ദ്രന്‍, മനു ആന്റണി, എന്നിവരെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. ആര്‍. ബോസിനേയും, കെ. സുരേഷ് ബാബുവിനേയും പരസ്യശാസനയ്ക്കും വിധേയമാക്കി.

കഴിഞ്ഞ 22 ന് നേതാക്കള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് നടപടി. ഒരുമിച്ചിച്ചിരുന്ന മദ്യപിച്ച ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ആര്‍. ബോസിന് സാരമായി പരുക്കേറ്റു. ഇതു സംബന്ധിച്ച്‌ ബോസ് ജില്ല – ഏരിയാ സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പാര്‍ട്ടി കമ്മിഷനെ നിയോഗിച്ച്‌ അന്വേഷണം നടത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍കൂടിയ ഏലപ്പാറ ഏരിയ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ഉപ്പുതറ ലോക്കല്‍ സെക്രട്ടറി സ്ഥാനം ഡി.െവെ.എഫ്.ഐ. ജില്ലാ കമ്മറ്റിയംഗം കെ. കലേഷ് കുമാറിനു നല്‍കി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...