പാര്‍ട്ടി ഫണ്ട് നല്‍കാത്തതില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പാര്‍ട്ടി ഫണ്ട് നല്‍കാത്തതിനെ ചൊല്ലി മന്നംകരച്ചിറയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. നടത്തിപ്പുകാരായ ദമ്പതികളെ മര്‍ദിച്ചു. മന്നംകരച്ചിറ ജങ്ഷന് സമീപമുളള ശ്രീമുരുകന്‍ ഹോട്ടലാണ് അടിച്ചു തകര്‍ത്തത്. മേയ് 20 ന് രാത്രി ഏഴു മണിയോടെ ആയിരുന്നു സംഭവം. കട നടത്തിപ്പുകാരും നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകന്‍, ഉഷ ദമ്പതിമാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജംഗ്ഷനിലെ ഓട്ടോഡ്രൈഡവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദമ്പതിമാര്‍ പറഞ്ഞു. ദമ്പതിമാര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയായി മുരുകന്‍ പറഞ്ഞു. തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പാര്‍ട്ടിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പരാതി പിന്‍വലിക്കുകയായിരുന്നു എന്ന് ദമ്പതിമാര്‍ പറഞ്ഞു.

സിപിഐ പാര്‍ട്ടി ഫണ്ടിലേക്ക് 1000 രൂപയാണ് ആവശ്യപ്പെട്ടത്. നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സിപിഐ പെരിങ്ങര ലോക്കല്‍ കമ്മിറ്റി അംഗം അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ കടയില്‍ കയറി സ്ത്രീയെ ആക്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് മുരുകനെ മാരകായൂധം ഉപയോഗിച്ച്‌ അടിച്ച്‌ പുറം പൊട്ടിക്കുകയും മര്‍ദിച്ചു അവശനാക്കിയ ശേഷം കട തല്ലി പൊട്ടിച്ചു ഉപകരണങ്ങളും പാത്രങ്ങളും ഭക്ഷണ പദാര്‍ഥങ്ങളും നശിപ്പിച്ചു. തിരുവല്ല ആശുപത്രിയില്‍ ചികിത്സ  എത്തിയെങ്കിലും പ്രതികള്‍ അവിടെ ചെന്നും മുരുകനെ ആക്രമിച്ചു. തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസ് എടുക്കാന്‍ തയാറായിട്ടില്ല. കടയുടെ നാശനഷ്ട്ടം 15000 രൂപ വരുമെന്ന് മുരുകന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...