സംഭാവനകള്‍ വാരിക്കൂട്ടിയത് ബിജെപി ; കൂടുതല്‍ കൊടുത്തത് ടാറ്റാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരും രാഷ്ട്രീയമായി സംഭാവനകള്‍ സ്വീകരിക്കുന്നതുമായ പാര്‍ട്ടി ബിജെപിയെന്ന് സര്‍വേ. 2018 – 19 ല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന കിട്ടിയത് ടാറ്റായില്‍ നിന്നാണെന്നും അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയ്ക്ക് തൊട്ടു പിന്നില്‍ സംഭാവന വാങ്ങിയത് കോണ്‍ഗ്രസാണ്. ഏറ്റവും കുറവ് സംഭാവന കിട്ടിയത് സിപിഎമ്മിനും. ടാറ്റാ ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റായിരുന്നു ഏറ്റവും വലിയ ദാതാവ്.

കഴിഞ്ഞ വര്‍ഷം ബിജെപിയ്ക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നും കിട്ടിയത് 698 കോടിയുടെ സംഭാവനയായിരുന്നു. മൊത്തം കിട്ടിയതാകട്ടെ 742.15 കോടിയും. 122.5 കോടിയുമായി കോണ്‍ഗ്രസ് രണ്ടാമതും വന്നു. മൊത്തം നേടിയത് 148.58 കോടിയും. കോര്‍പ്പറേറ്റുകളില്‍ നിന്നും 42.99 കോടി വാങ്ങിയ എഐടിയുസി മൊത്തം സംഭാവന ഇനത്തില്‍ വാങ്ങിയത് 44.26 കോടി രൂപയാണ്. മൊത്തം 12.05 കോടി സംഭാവന കിട്ടിയ എന്‍സിപിയ്ക്ക് 11.35 കോടി കോര്‍പ്പറേറ്റുകള്‍ നല്‍കി. മൊത്തം 3.03 കോടി സംഭാവന വാങ്ങിയ സിപിഎം കോര്‍പ്പറേറ്റുകളില്‍ നിന്നും കൈപ്പറ്റിയത് 1.19 കോടി രൂപയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള സംഭാവന കാര്യത്തില്‍ 2004 നും 2012 നും ഇടയില്‍ കിട്ടിയ മൊത്തം തുകയുടെ 131 ശതമാനം കൂടുതലാണ് 2018-19 ല്‍ മാത്രം കിട്ടിയത്. കോര്‍പ്പറേറ്റുകളില്‍ നിന്നും 2012-13 കാലം മുതല്‍ 2018-19 കാലം വരെയുള്ള ഏഴു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തുക വാങ്ങിയവര്‍ ബിജെപി ആണ്. 82 ശതമാനം പണമാണ് കൂടുതല്‍ കൈപ്പറ്റിയത്. കോണ്‍ഗ്രസ്, എന്‍സിപി, എഐടിസി, സിപിഎം എന്നീ പാര്‍ട്ടികള്‍ക്ക് മൊത്തം കിട്ടിയ സംഭാവനകളുടെ ഏഴു മടങ്ങ് വരും ബിജെപിയ്ക്ക് കിട്ടിയ സംഭാവന.

455.15 കോടി നല്‍കിയ പ്രോഗ്രസീവ് ഇലക്ടറല്‍ ട്ര്‌സ്റ്റാണ് സംഭാവന നല്‍കിയവരില്‍ മുന്നില്‍. 102.25 കോടി നല്‍കിയ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ്  രണ്ടാമതും നില്‍ക്കുന്നു. എബി ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ് 30 കോടിയും ബിജി ഷിര്‍ക്ക് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി 20 കോടിയും മോഡേണ്‍ റോഡ് മേക്കേഴ്‌സ് 15.65 കോടിയും സംഭാവന നല്‍കി.

2012-13 മുതല്‍ 2018-19 വരെയുള്ള കാലത്ത് കോര്‍പ്പറേറ്റുകളില്‍ നിന്നും കിട്ടിയ സംഭാവന പരിശോധിച്ചാല്‍ 2,319.49 കോടിയാണ് ബിജെപിയ്ക്ക് കിട്ടിയത്. കോണ്‍ഗ്രസിന് 376.02 കോടിയും എന്‍സിപിയ്ക്ക് 69.81 കോടിയും എഐടിയുസി യ്ക്ക് 45.02 കോടിയും സിപിഎമ്മിന് 7.50 കോടിയുമാണ് കിട്ടിയത്. ഒരു സാമ്പത്തീക വര്‍ഷം (ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്‌ 31 വരെ) 20,000 ന് മുകളില്‍ സംഭാവന വാങ്ങുന്ന പാര്‍ട്ടികളുടെ വിവരങ്ങള്‍ നിര്‍ബ്ബന്ധിതമാക്കിയിരുന്നു. സംഭാവന നല്‍കുന്നയാളുടെ പേര്, വിലാസം, പാന്‍ തുടങ്ങിയ വിവരങ്ങളായിരുന്നു കൈമാറേണ്ടിയിരുന്നത്. പാന്‍, വിലാസ വിവരങ്ങള്‍ ഇല്ലാതെ 274 കോര്‍പ്പറേറ്റുകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ 13,364 കോടിയാണ് വാങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...