കുമാരപുരം സർവീസ് സഹകരണ ബാങ്കിലെ വെട്ടിപ്പിനെ കുറിച്ച് പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലൻ പ്രസിഡന്‍റായ ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണ ബാങ്കിലെ വെട്ടിപ്പിനെ കുറിച്ച് പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി.   സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി വേണുഗോപാൽ, എച്ച് സലാം എം എല്‍ എ, കെ എച്ച് ബാബുജാൻ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.    പണയ പണ്ടങ്ങളില്ലാതെ 32 പേര്‍ക്ക് ഒരു കോടിയോളം രൂപ വായപ, ജീവിപ്പിച്ചിരിപ്പില്ലാത്ത ആളുടെ പേരിലുള്ള അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ,  ഒരു കോടി രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് തുടങ്ങിയവ ഇതിലുള്‍പ്പെടും.   സംഭവം വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആഭ്യന്തര അന്വേഷണത്തിന് തീരുമാനിച്ചത്.

ഏരിയാ കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്‍ ഉള്‍പ്പെടെ തെളിവുകൾ ,സഹിതം പാര്‍ട്ടിക്ക് നല്‍കിയ പരാതികള്‍ കമ്മീഷന്‍ വിശദമായി പരിശോധിച്ചിരുന്നു. അടുത്തയാഴ്ച കമീഷന്‍ തെളിവെടുപ്പ് ആരംഭിക്കും.   ആദ്യ പടിയായി ബാങ്ക് ജീവനക്കാരുടെ മൊഴിയെടുക്കും.   ക്രമക്കേട് പരിഹരിക്കാൻ തട്ടിപ്പുകാർക്ക് വീണ്ടും വായ്പ അനുവദിച്ചത് ഗുരുതര വീഴ്ചയെന്നാണ് സിപിഎമ്മിൻറെ പ്രാഥമിക നിഗമനം. കുമാരപുരം സർവീസ് സഹകരണ ബാങ്കിലെ വമ്പൻ തട്ടിപ്പ് പുറത്ത് എത്തിച്ചത് സി പി എമ്മിലെ ഗ്രൂപ്പ് തർക്കങ്ങളാണ്.   ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സത്യപാലനാണ് കഴിഞ്ഞ 15 വർഷമായി ബാങ്കിന്റെ തലപ്പത്ത്.   സ്വർണ പണയം, മറ്റു വായ്പകൾ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓഡിറ്റിൽ കണ്ടെത്തിയത് വമ്പൻ ക്രമക്കേടും തട്ടിപ്പുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...