പരുമല: പരുശൂദ്ധ പരുമല കൊച്ചുതിരുമേനിയുടെ 118-ാം ഓർമപെരുന്നാളിന് ഇന്ന് കൊടിയേറും. നവംബർ രണ്ടിന് പെരുന്നാൾ സമാപിക്കും. കർശന നിയന്ത്രണങ്ങളോടെയാണ് പെരുന്നാൾ ആഘോഷങ്ങൾ നടത്തുന്നതെന്ന് നിരണം ഭദ്രാസമാധിപൻ ഡോ. ഗീവർഗീസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് എന്നിവർ അറിയിച്ചു.
ഇന്നുച്ചയ്ക്ക് രണ്ടിന് മലങ്കര ഓർത്തോഡാക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്നു നടക്കുന്ന തീർത്ഥാടന വാരാഘോഷവും കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനു നടക്കുന്ന സന്ധ്യാനമസ്കാരത്തിന് ശേഷം ഏഴിന് കണ്വൻഷൻ പ്രസംഗവും എട്ടിന് കബറിങ്കലിൽ ധൂപ പ്രാർത്ഥനയും ആശിർവാദവും ഉണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് വിശുദ്ധ കുർബാന, 10.30ന് ധ്യാന പ്രസംഗം, വൈകുന്നേരം നാലിന് ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര, വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, ഏഴിന് കണ്വൻഷൻ പ്രസംഗം, എട്ടിന് കബറിങ്കലിൽ ധൂപപ്രാർത്ഥന, ഒമ്പതിന് ശയന നമസ്കാരം.
പ്രധാന പെരുന്നാൾ ദിനമായ നവംബർ ഒന്നിന് രാവിലെ രാവിലെ ആറിനും 8.30നും വിശുദ്ധ കുർബാന. മൂന്നിന് ചേരുന്ന തീർത്ഥാടക സമാപന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ശ്ലൈഹീക വാഴ്വ്. 8.15ന് റാസ.
ഒമ്പതിന് കബറിങ്കലിൽ ധൂപ പ്രാർത്ഥന, ആശിർവാദം. രണ്ടിന് രാവിലെ ആറിനും 8.30നും വിശൂദ്ധ കുർബാന, 10.30ന് ശ്ലൈഹീക വാഴ്വ്, 11ന് സെമിനാർ, 12ന് ഉച്ച നമസ്കാരം, പരിശൂദ്ധ പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രർത്ഥന. രണ്ടിന് നടക്കുന്ന ഭക്തിനിർഭരമായ റാസയുടെ ആശിർവാദത്തോടും പെരുന്നാളിന് കൊടിയിറങ്ങും.