അധിക ലഗേജുകള്‍ക്ക് പിഴ ഈടാക്കും ; നിര്‍ദേശങ്ങളുമായി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

മുംബൈ: യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്‍ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ. ബാന്ദ്ര ടെര്‍മിനല്‍സില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ അറിയിപ്പ്. യാത്രക്കാര്‍ക്ക് ഒരു നിശ്ചിത ലഗേജ് ചാര്‍ജില്ലാതെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. എന്നാല്‍ സ്‌കൂട്ടറുകള്‍, സൈക്കിളുകള്‍, 100സെ.മീX100സെ.മീX70 സെ.മീ ല്‍ കൂടുതലുള്ള ചരക്കുകള്‍ എന്നിവ കൊണ്ടുപോകാന്‍ അനുമതിയില്ലെന്ന് റെയില്‍വേ അറിയിച്ചു. അനുവദിച്ചിട്ടുള്ള ലഗേജ് പരിധികള്‍ പാലിക്കാനും ട്രെയിന്‍ ഷെഡ്യൂളുകള്‍ അനുസരിച്ച്, ആവശ്യത്തിനനുസരിച്ച് മാത്രം സ്റ്റേഷന്‍ പരിസരത്ത് പ്രവേശിക്കാനും എല്ലാ യാത്രക്കാരോടും റെയില്‍വെ അഭ്യര്‍ഥിച്ചു. സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനുമാണ് ഇത്തരം നിര്‍ദേശങ്ങള്‍. നിര്‍ദേശം ഉടന്‍ പ്രാബല്യത്തില്‍ വരും.

ഉത്സവസീസണുകളില്‍ ബാന്ദ്ര ടെര്‍മിനല്‍സ്, വാപി, വല്‍സാദ്, ഉദ്‌ന, സൂറത്ത് എന്നിവിടങ്ങളിലെ പാഴ്‌സല്‍ ഓഫീസുകളില്‍ പാഴ്‌സല്‍ ബുക്കിങില്‍ ഗണ്യമായ വര്‍ധനയുണ്ടായി. പ്ലാറ്റ്‌ഫോമുകളില്‍ അടുക്കി വെച്ചിരിക്കുന്ന പാഴ്‌സലുകള്‍ മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും റെയില്‍വെ പറഞ്ഞു. ദീര്‍ഘനേരം പാഴ്‌സലുകള്‍ ഇങ്ങനെ വെക്കരുതെന്നും നിര്‍ദേശമുണ്ട്. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ നല്‍കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച മുംബൈയിലെ ബാന്ദ്ര ടെര്‍മിനല്‍സില്‍ അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനില്‍ കയറാനുള്ള തിരക്കിനിടയില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കുന്നതിനാണ് വെസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ നിര്‍ദേശങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....