അടൂര്‍ : ചൂരക്കോട് – ഐവര്‍കാല റോഡില്‍ വെള്ളക്കെട്ട് മൂലം യാത്രക്കാര്‍ ബുദ്ധിമുട്ടില്‍. ചിറ്റാണിമുക്ക് ജംഗ്ഷന് സമീപമാണു വെള്ളക്കെട്ട് രൂപപ്പെട്ടത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡിന്റെ വലതു വശത്തേക്കു കയറി വാഹനം ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഇരുചക്രവാഹനക്കാരും ബുദ്ധിമുട്ടിലാണ്. വാഹനം കടന്നു പോകുമ്പോള്‍ ദേഹത്തേക്ക് ചെളി വെള്ളം തെറിച്ചു വീഴും. റോഡിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ ഈ ഭാഗം താഴ്ന്ന് കിടക്കുന്നതാണു വെള്ളക്കെട്ടിന് കാരണം. വടക്കടത്തുകാവ് മുതല്‍ റോഡ് തകര്‍ന്ന് കിടക്കുകയാണ്. ഏറെ തിരക്കുള്ള റോഡ് കൂടിയാണിത്. എം.സി. റോഡില്‍ വടക്കടത്തുകാവില്‍ നിന്നുള്ളവര്‍ക്കും മുരുകന് കുന്ന്, തട്ടാരുപടി, വയല, ചൂരക്കോട് ഭാഗത്തുള്ളവര്‍ക്ക് ഏറത്ത് പി.എച്ച്.സി സ്റ്റേഡിയം ഭാഗം, അന്തിച്ചിറ, കടമ്പനാട് മിനി ഹൈവേയിലേക്കും കടമ്പനാട് പഞ്ചായത്ത് ഓ ഫീസ്, ജങ്ഷന്, മാഞ്ഞാലി ഭാഗങ്ങളിലേക്ക് പോകാനുള്ള പ്രധാന മാര്‍ഗമാണിത്. റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തി വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി എടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033