കൈപ്പട്ടൂര്‍ ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം വേണമെന്ന് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൈപ്പട്ടൂര്‍ : വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നായ കൈപ്പട്ടൂര്‍ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നാല് പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കേന്ദ്രീകരിക്കുന്ന സ്ഥലമാണ് കൈപ്പട്ടൂര്‍ ജംഗ്ഷന്‍. പന്തളം, തട്ട – അടൂര്‍, ചന്ദനപ്പള്ളി – കൊടുമണ്‍, പത്തനംതിട്ട തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇവിടെ എത്തിയാണ് പല സ്ഥലങ്ങളിലേക്കും തിരിഞ്ഞു പോകുന്നത്. ഈ വാഹനങ്ങള്‍ പലപ്പോഴും അമിത വേഗത്തില്‍ ആണ് കടന്നുപോകുന്നതും.

തലങ്ങും വിലങ്ങും വാഹനങ്ങള്‍ കടന്നുപോകുന്നത് അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. തട്ട, അടൂര്‍, കൊടുമണ്‍, ചന്ദനപ്പള്ളി പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് അമിത വേഗത്തില്‍ കടന്നുപോകുന്നതില്‍ കൂടുതലും. രാവിലെയും വൈകുന്നേരവും ടിപ്പര്‍ ലോറികളും അമിത വേഗത്തില്‍ പോകാറുണ്ട്. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ്‌ ആധുനിക നിലവാരത്തില്‍ പണിതപ്പോള്‍ കൈപ്പട്ടൂര്‍, ചന്ദനപ്പള്ളി, കൊടുമണ്‍ ജംഗ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാരും  പ്രദേശത്തെ കച്ചവടക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...