തലവടി തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി പൊങ്കാല മഹോത്സവം നടന്നു

For full experience, Download our mobile application:
Get it on Google Play

എടത്വാ : തലവടി തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രത്തില്‍ കുംഭ ഭരണി പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്രം മുഖ്യ കാര്യദർശി  നീലകണ്‌ഠരെര് ആനന്ദ് പട്ടമന, ഉപതന്ത്രി ഭരദ്വാജ് ആനന്ദ് പട്ടമന എന്നിവർ ഭണ്ടാര അടുപ്പില്‍ അഗ്നി പകർന്നു. 101 നിറകലം വഴിപാട് നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം ക്യാൻസൺ മാൻപവർ കൺസൾട്ടന്റ് ഡയറക്ടർ ടി.സി.മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മുഖ്യ കാര്യദർശി നീലകണ്‌ഠരെര് ആനന്ദ് പട്ടമന അധ്യക്ഷത വഹിച്ചു. യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തി.

മേൽശാന്തി ഗോവിന്ദന്‍ നമ്പൂതിരി, സഹതന്ത്രി ഗോവിന്ദന്‍ നമ്പൂതിരി മരങ്ങാട്ടില്ലം, സഹകർമ്മി രാമൻ കൃഷ്ണൻ, മാനേജർ അജികുമാർ കലവറശ്ശേരിൽ, ഉത്സവ കമ്മിറ്റി രക്ഷാധികാരി ബിനു സുരേഷ്, പ്രസിഡന്റ് വി.ആർ മനോഹരൻ, ട്രഷറാർ ആര്‍ രഘുനാഥ്, സെക്രട്ടറി സന്തോഷ് പറത്തറപറമ്പിൽ, പി.ആർ.ഒ ഡി. രമേശ്കുമാർ, സുകു പാക്കള്ളില്‍, ദേവസ്വം സെക്രട്ടറി ജ്യോതി പ്രസാദ് പതിനെട്ടിൽ, രക്ഷാധികാരി ഗിരിജ ആനന്ദൻ, മാതൃസമിതി സെക്രട്ടറി പ്രഭാ രഘുനാഥ്, വൈസ് പ്രസിഡന്റ് ബിന്ദു മോഹനൻ, മാതൃസഭ ജോയിന്റ് സെക്രട്ടറി ധന ലക്ഷ്മി ഓമനകുട്ടൻ എന്നിവർ നേതൃത്വം നല്‍കി.

10-ാം നമ്പർ എസ്.എൻ.ഡിപി ശാഖായോഗം ഗുരു ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് താലപ്പൊലി ഘോഷയാത്രയും ശ്രീ ദുർഗ്ഗ തിരു വാതിര സമിതിയുടെ നേതൃത്വത്തിൽ തിരുവാതിര നടക്കും. നാളെ വൈകിട്ട് തലവടി തെക്കേകര ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗം മന്ദിരത്തില്‍ നിന്നും പനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രയും വൈകിട്ട് 7.30ന് തലവടി ശ്രീഭദ്ര സംഗീത വിദ്യാലയത്തിന്റെ  നേതൃത്വത്തിൽ സംഗീതാർച്ചനയും നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...