ടെര്‍മിനല്‍ മൂന്നിൽ പാസ്പോർട്ട് വേണ്ട ; പുതിയ സംവിധാനവുമായി ദുബായ് വിമാനത്താവളം

For full experience, Download our mobile application:
Get it on Google Play

അബുദാബി : യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനുളള സംവിധാനവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ടെര്‍മിനല്‍ മൂന്നിലെ യാത്രക്കാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ പാസ്‌പോര്‍ട്ട് രഹിത യാത്ര ലഭ്യമാക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്ന് വഴി യാത്രചെയ്യുന്നവ‍ർക്ക് സ്വന്തം ഐഡന്റിറ്റി മുഖേന യാത്ര ചെയ്യാനുളള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്. പാസ്‌പോര്‍ട്ടിന് പകരം യാത്രക്കാരുടെ മുഖവും വിരലടയാളവുമാകും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുക. നവംബര്‍ മുതല്‍ ടെര്‍മിനല്‍ മൂന്നില്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

സുഗമവും തടസമില്ലാത്തതുമായ യാത്രയ്ക്കായി ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികയാണെന്നും ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വിശദീകരിച്ചു. യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാന്‍ വിവിധ എയര്‍പോര്‍ട്ടുകള്‍ തയ്യാറായാല്‍ ഭാവിയില്‍ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂരിൽ മൂന്നാം സ്ഥാനം ; വീഴ്ച അന്വേഷിക്കാൻ മൂന്നംഗ...

0
കൊല്ലം : സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ...

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...